Monday, October 19, 2009

ആകാശവേരുകള്‍


വേനല്‍ തിന്ന ഇലകളുടെ ഓര്‍മ്മയുണ്ട് ...
ഒരുപാട്‌ കിളികള്‍ ഇണചേര്‍ന്ന നിറമുണ്ട് ...
പൂക്കാന്‍ മറന്നുപോയ ചില്ലകളില്‍ -
മഴയും വെയിലും നിലാവും അടയിരുന്ന മണമുണ്ട് ...
എത്രനാളിങ്ങനെ മേഘങ്ങള്‍ക്ക് നീ കൂട്ടുനില്‍ക്കും !

'ആകാശവേരുകള്‍ ' ഇവിടെയും

67 Comments:

പകല്‍കിനാവന്‍ | daYdreaMer October 19, 2009 at 5:03 PM  

എത്രനാളിങ്ങനെ മേഘങ്ങള്‍ക്ക് നീ കൂട്ടുനില്‍ക്കും !

സാല്‍ജോҐsaljo October 19, 2009 at 5:10 PM  

superb

സനാതനൻ | sanathanan October 19, 2009 at 5:17 PM  

നല്ല ഫ്രെയിമിംഗ്

ഭായി October 19, 2009 at 5:38 PM  

എന്തൊരു ആങ്കിളാ അങ്കിളേ ഇത്....
സ്പൈഡര്‍ ശ്ശേ..സൂപ്പര്‍..
കലക്കീ കേട്ടോ..

Thaikaden October 19, 2009 at 6:01 PM  

Beautiful.

ആചാര്യന്‍ October 19, 2009 at 6:09 PM  

പുക വലിച്ച് നീലനിറമായിപ്പോയ ആരോ ഒരാള്‍ടെ ലങ്സിന്‍റെ ക്രോസ് സെക്ഷനായിട്ടാ തോന്നണത് (ഇതാ ഞാന്‍ സാദാരണ കമന്‍റാതെ പോവാന്‍ കാരണം, തലതിരിവ് )

ആ പിന്നെ ആകാശം ഒരു വല്യ ലങ്സാണല്ലോ(!), അതീന്നാണല്ലോ നമ്മള് ആകുന്ന കോശങ്ങള് ജീവ വായു എടുത്ത്...(മതീല്ലെ) :D

വാഴക്കോടന്‍ ‍// vazhakodan October 19, 2009 at 6:17 PM  

... പൂക്കാന്‍ മറന്നുപോയ ചില്ലകള്‍ പകര്‍ത്തിയ നിനക്കൊരുമ്മ! കൊള്ളാം പകലേ!

sreeni sreedharan October 19, 2009 at 6:25 PM  

well framed!

ശ്രീ October 19, 2009 at 6:37 PM  

മനോഹരം, മാഷേ

Kichu $ Chinnu | കിച്ചു $ ചിന്നു October 19, 2009 at 7:28 PM  

Beautiful! ആകാശവേരുകള്‍ എന്ന പേരും ഇഷ്‌ടപ്പെട്ടു. ഡയഗ്ഗണല്‍ ആയ കോമ്മ്പൊസിഷനും നന്നായി

കുക്കു.. October 19, 2009 at 7:35 PM  

super photo!!!

നൊമാദ് | ans October 19, 2009 at 7:37 PM  

your recent best photo. good compo,tone.

cheers dear

Prasanth - പ്രശാന്ത്‌ October 19, 2009 at 8:29 PM  

Excellent...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. October 19, 2009 at 8:34 PM  

!!!!!!

കാപ്പിലാന്‍/காப்பிலான்/కాప్పిలాన్ October 19, 2009 at 8:56 PM  

ഒറ്റ വരയിലോ
ഒറ്റ സ്നാപ്പിലോ തീരാത്തത്

!!!!

കാപ്പിലാന്‍/காப்பிலான்/కాప్పిలాన్ October 19, 2009 at 8:56 PM  
This comment has been removed by the author.
ഉറുമ്പ്‌ /ANT October 19, 2009 at 9:14 PM  

നീ ഈ പടമെടുപ്പും കൊണ്ടു നടന്നോ...ആപ്പീസിൽ പണി പെന്റിങ്.........

ഒരു കൊതിക്കെറുവ് പറഞ്ഞതാ.

നല്ല പടം..........

വിനയന്‍ October 19, 2009 at 11:00 PM  

പകലേട്ടാ,

മനോഹരമായ ഫ്രെയ്മിംഗ്... കോമ്പോ...
ഒത്തിരി ഒത്തിരി ഇഷ്ടായി!

perfect shot! :)

ചന്ദ്രകാന്തം October 19, 2009 at 11:24 PM  

ഇനിയും വരാനുള്ള വസന്തത്തിന്‍ കാലൊച്ച കാത്ത്‌ നില്പ്പാണ്‌.

(ഒരു മരത്തിന്റെ ശീര്‍‌ഷാസനം .. എന്നും തോന്നി ഒറ്റനോട്ടത്തില്‍! )
:)

വികടശിരോമണി October 19, 2009 at 11:48 PM  

ഒരു കാൽ ക്ഷണം മുന്നിൽ നിൽക്കാതെ,ചിരിക്കാതെ,
ഒരു പൂ മേടിക്കാതെ
പോവുകില്ലെന്നും കാലം!
അത്തരമേതോ ഒരോർമ്മ അതിന്റേയും ഇടനെഞ്ചിൽ പിടയ്ക്ക്കുന്നുണ്ടാവുമോ ദൈവമേ?

നന്ദ October 20, 2009 at 12:12 AM  

കലക്കന്‍!

സെറീന October 20, 2009 at 6:26 AM  

ഭൂമിയുടെ പ്രണയം പറയാന്‍ മേഘങ്ങളുടെ
അരികിലേയ്ക്ക് പോവുകയാവണം..

കുമാരന്‍ | kumaran October 20, 2009 at 7:44 AM  

രസായിട്ടുണ്ട്.

അനിൽ@ബ്ലൊഗ് October 20, 2009 at 7:48 AM  

നല്ല പടവും വരികളും.
ആശംസകള്‍, പകലാ.

പുള്ളി പുലി October 20, 2009 at 8:04 AM  

കിടിലന്‍ ലോവര്‍ ആങ്കിള്‍ തൊഴുതു.

ശിവകാമി October 20, 2009 at 8:22 AM  

നല്ല പടവും വരികളും.

siva // ശിവ October 20, 2009 at 8:31 AM  

സൂപ്പര്‍ ഷോട്ട്... നല്ല വരികള്‍...

നൗഷാദ് | noushad October 20, 2009 at 8:46 AM  

Really nice one, well framed!

ആഗ്നേയ October 20, 2009 at 9:07 AM  

മഞ്ഞിനെ മറന്നുപോയതാണോ?നല്ല വരികള്‍(ഈ ചന്ദ്രേടെ ഓരോ കണ്ടുപിടുത്തങ്ങളെയ് ;)

നസീര്‍ കടിക്കാട്‌ October 20, 2009 at 9:40 AM  

മരമല്ല
അല്ല അല്ല
മനുഷ്യന്റെ നിഴല്‍ തന്നെയാണ്...
നീ എന്നെ പറഞ്ഞ് പറ്റിക്കുകയാണ്...

കുഴൂര്‍ വില്‍‌സണ്‍ October 20, 2009 at 9:47 AM  

ഒന്നുമില്ല

Anonymous October 20, 2009 at 10:25 AM  

സെറീനയാണോ വരികള്‍ എഴുതിയത്?
അവരുടെ ഒരു കവിത ഇതേ വരിയില്‍
ആരംഭിയ്ക്കുന്നുണ്ടല്ലോ
http://herberium.blogspot.com/search?updated-max=2009-05-30T21%3A49%3A00-07%3A00&max-results=7
കെട്ടഴിഞ്ഞു പോയ ആട്ടിന്‍ കുഞ്ഞ്.

എം.പി.ഹാഷിം October 20, 2009 at 10:45 AM  

നന്നായി ..
ഈ എഴുത്തും ചിത്രവും !!

ബിനോയ്//HariNav October 20, 2009 at 10:58 AM  

കണ്ടാ കണ്ടാ, പണ്ടിവന്‍ നാട്ടില് മേപ്പോട്ട് നോക്കിനടന്നപ്പം നാട്ടുകാര് പറഞ്ഞു വട്ടാന്ന്. ഇപ്പ കണ്ടാ. പടങ്ങള് വരണത് കണ്ടാ.
പകലേ ഉഗ്രന്‍!

നരിക്കുന്നൻ October 20, 2009 at 11:56 AM  

ആകാശവേരുകൾ... ചിന്തിക്കായിരുന്നു.. ഒരു വേരും തൂണുമില്ലാതെ ലവനെങ്ങനെ മുഖളിൽ നിൽക്കുന്നു എന്ന്. ഇപ്പൊൾ മനസ്സിലായിൽ. ഇതാണ് ആകാശത്തിന്റെ വേര്.

നല്ല ചിത്രം.

Micky Mathew October 20, 2009 at 1:57 PM  

വളരെ മനോഹരം............

ഭൂതത്താന്‍ October 20, 2009 at 3:11 PM  

;wow ...

Jimmy October 20, 2009 at 3:16 PM  

മനോഹരം... ഈ കോമ്പോസിഷന്‍...

വേണു October 20, 2009 at 3:30 PM  

പകലൂ...മെയിൽ കണ്ടു....വാട്ടീസ് സിറ്റിങ്ങ് ഇൻ എ നെയിം എന്നല്ലേ നമ്മടെ കുന്തംകുലുക്കിയണ്ണൻ ചോദിച്ചത്....അപ്പൊ അത് വിട്ട് കള...

പടം തകർത്തു ട്ടോ....അസാദ്ധ്യ ആങ്കിൾ...കിടു കോമ്പോസിഷൻ...

പിന്നെ ലിങ്കിട്ടതിനു നന്ദി....

രഞ്ജിത് വിശ്വം I ranji October 20, 2009 at 3:35 PM  

അല്ല കിനാവുകാരാ ഈ മരങ്ങളൊക്കെ നിങ്ങള്‍ക്ക് വേണ്ടി ഉണ്ടാവുന്നവയാണോ.. ആര്‍ക്കും പിടികൊടുക്കാതെ നിങ്ങളുടെ ക്യാമറക്കണ്ണിനേയും കാത്ത്..

കെ ജി സൂരജ് October 20, 2009 at 3:39 PM  

എന്റമ്മോ...

ഇരുകൈകൾ കൂട്ടി നമിപ്പേൻ...

നന്ദകുമാര്‍ October 20, 2009 at 3:40 PM  

വരാനിരിക്കുന്ന വര്‍ഷത്തെ വരവേല്‍ക്കാന്‍ കൈനീട്ടി നില്‍ക്കയാണോ?!

ഗ്രേറ്റ് ആംഗിള്‍..

രവീഷ് : raveesh October 20, 2009 at 3:42 PM  

പകലേ,

നന്നായെന്ന് മാത്രം പറഞ്ഞാൽ പോരാ.. ഗംഭീര ചിത്രം.. :)

സുനിൽ കൃഷ്ണൻ(Sunil Krishnan) October 20, 2009 at 3:45 PM  

“ആകാശത്തിൽ ഒരു വിടവ്” ഉണ്ടാകുന്നത് ഇതു നിലം പതിക്കുമ്പോളാണോ?

നല്ല സൂപ്പർ ചിത്രം !

the man to walk with October 20, 2009 at 3:54 PM  

മനോഹരം :)

സന്തോഷ്‌ പല്ലശ്ശന October 20, 2009 at 4:20 PM  

ദിനരാത്രങ്ങളുടെ ചൂടും തണുപ്പും നിറഞ്ഞ പരുക്കന്‍ ജീവിതോവസ്ഥകളെ ആഗിരണം ചെയ്യുന്ന; ഉടല്‍ മുഴുവന്‍ ശക്തമായ വേരുകള്‍ കാത്തു സൂക്ഷിക്കുന്ന ഒരു മരം. ഈ കാഴ്ച്ച എനിക്കൊരു വലിയ വായനയായി പകലാ.. ഒരു പാടു വെളിപാടുകള്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഈ ചിത്രത്തില്‍ നിന്നു കിട്ടുന്നുണ്ട്‌... പകലന്‌ എന്‍റെ ഹൃദയം നിറഞ്ഞ നന്ദി...

Prasanth Krishna October 20, 2009 at 4:37 PM  

മരവും നീലമേഘങ്ങളും കൊള്ളാം നന്നായിരിക്കുന്നു. ഇത് എവിടനിന്നും ഫ്രയിമിലൊതുക്കിയതാണാവോ?

kichu / കിച്ചു October 20, 2009 at 4:38 PM  

ആകാശത്തു വേരൂന്നിയോ മരം....??

a good shot :)

ഒറ്റക്കണ്ണാ.. നീയുമെത്തട്ടെ ആകാശമേലാപ്പില്‍...‍..അവിടെയും പടരട്ടെ വേരുകള്‍ ..:)

ശിഹാബ് മൊഗ്രാല്‍ October 20, 2009 at 5:07 PM  

ശരിയാണ്‌, കൊഴിഞ്ഞു പോകുന്ന പച്ചപ്പിനെയോര്‍ത്ത് ഉള്ളു നീറുമ്പൊഴും ഇനിയും വരാനിരിക്കുന്ന വസന്തത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ചങ്കുറപ്പുള്ളയീ നില്പ്പിനെ മാനത്തിലേക്കുള്ള വേരോട്ടമായിക്കണ്ട് അഭിനന്ദിക്കാനാവണം..

sUniL October 20, 2009 at 6:31 PM  

assalayi,congras!!

സ്നേഹതീരം October 20, 2009 at 10:14 PM  

എങ്കിലും ഒരുനാൾ,
ഒരു വേനൽ മഴയിൽ
കറുത്ത മേഘങ്ങൾക്കിടയിലൂടെ,
ആർക്കും തടുക്കാനാവാത്ത
സ്നേഹത്തിന്റെ വെളിച്ചം
അവരിലേയ്ക്കൊഴുകിയെത്തും
വേരുകളിൽ മുളപൊട്ടും,
തളിരിലകൾ പിറക്കും.

junaith October 21, 2009 at 8:39 AM  

Thakarppan.............

പകല്‍കിനാവന്‍ | daYdreaMer October 21, 2009 at 9:56 AM  

അഭിപ്രായം എഴുതിയ , എഴുതാതെ പോയ കൂട്ടുകാര്‍ക്കെല്ലാം നന്ദി. ഇത് പുനലൂര്‍, തെന്മലയിലെ കാട്ടില്‍ നിന്നും ശ്രീ . ബ്ലോഗര്‍ പാവപ്പെട്ടവന്റെ കൂടെ തെണ്ടാന്‍ പോയ വഴിയില്‍ കിട്ടിയതാ..
അനോണി ചേട്ടാ..
ചില വരികള്‍ എഴുതുമ്പോള്‍ അതിലെ വാക്കുകള്‍ മനപ്പൂര്‍വമല്ലാതെ മുന്‍ വായനകളില്‍ നിന്നും വന്നു പോകുന്നു.. ക്ഷമിക്കുമല്ലോ...

ആചാര്യാ.. ലങ്സ് ഇപ്പൊ ഈ പരുവമായിട്ടുണ്ട്.. :)ചിരിപ്പിചു..
നന്ദി..

കുറുപ്പിന്‍റെ കണക്കു പുസ്തകം October 21, 2009 at 10:00 AM  

മച്ചൂ പടം കിടിലന്‍
ആംഗിള്‍ സൂപ്പര്‍

Areekkodan | അരീക്കോടന്‍ October 21, 2009 at 1:05 PM  

സൂപ്പര്‍ പടം.

..::വഴിപോക്കന്‍[Vazhipokkan] October 21, 2009 at 1:35 PM  

മാനത്തിനും മണ്ണിനുമിടയില്‍
ഒരു പാലം.

ക്യാമറകൊണ്ടു
കവിത എഴുതുന്നവന്‍ :)

ഒരു നുറുങ്ങ് October 21, 2009 at 8:14 PM  

ഓസോണ്‍ പാളി നോക്കട്ടെ!

Anonymous October 21, 2009 at 9:05 PM  

ആകാശത്തോട് കഥ പറയാന്‍ പോയതായിരിക്കും അല്ലേ ?

Vempally|വെമ്പള്ളി October 21, 2009 at 11:20 PM  

Excellent

അഭിജിത്ത് മടിക്കുന്ന് October 22, 2009 at 4:32 PM  

ആകാശം പോലെ വിശാലമായ ചിന്ത.
ഈ സൂക്ഷ്മമായ കണ്ണിനെ ഒന്ന് നമിച്ചോട്ടെ.

ഭംഗിവാക്കല്ല,സത്യം.നല്ല ചിന്ത,നല്ല കാഴ്ച.
ആകാശത്ത് പടര്‍ന്ന ആ വേരുകള്‍ പോലെയാണ് ബൂലോകത്ത് പകല്‍ക്കിനാവന്റെ വ്യാപ്തി.അതിലൊരു വേരില്‍ ഞാനും കേറി പിടിക്കുന്നു.
ഇനിയും ആയിരം കിനാവുകള്‍ കാത്തിരിക്കുന്നു.ആശംസകള്‍.

Rani October 24, 2009 at 7:07 AM  

കലക്കീ മാഷേ..

Rajesh NRajendran October 24, 2009 at 7:51 PM  

kavitha valare nannayittundu

വീ കെ October 25, 2009 at 2:58 PM  

chithram maathramalla varikaLum valare manoharam...

aashamsakal..

അഷിമ അലാവുദ്ദീൻ October 31, 2009 at 10:47 PM  

ariyilla ariyilla
ethra nalukal iniyum
meghangngal peyyuvolum?

ചാണക്യന്‍ November 1, 2009 at 10:07 PM  

പകലെ നിനക്ക് ഞാൻ വെച്ചിട്ടൊണ്ട്...ഇങ്ങനേക്കൊ എടുക്കാൻ നീ വളർന്നു അല്ലേ പഹയാ പകലാ...:):)

നല്ല ചിത്രം ...എന്റെ പ്രിയ സുഹൃത്തെ...

കോണത്താന്‍... February 22, 2012 at 12:09 AM  

ചിത്രം മനോഹരം , കാപ്ഷന്‍ അതിലേറെ .....

കോണത്താന്‍... February 22, 2012 at 12:15 AM  

കത്തുന്ന വേനലില്‍ ചുട്ടു പൊള്ളുന്ന പടുമരം
ഉച്ചവെയില്‍ നക്കിത്തുടച്ചു തണലിന്റെ അവസാനതുള്ളിയും
ഉണങ്ങിയ ചില്ലകളിലിനി ഒരു തളിര്‍ പോലുമില്ല
അരികത്തുമകലത്തുമാരുമില്ലാ ഒറ്റമരം .

നഗ്നമാം ശാഖികളിലിനിയും അഭയമില്ല
നിനക്കിളവേല്‍ക്കാന്‍ ഒരിലയുടെ തണല്‍ പോലും തരാനില്ല .
എന്നില്‍ കൂടുകൂട്ടിയ ഓരോ നിമിഷത്തിനും നന്ദി
സ്നേഹപൂര്‍വ്വം എന്നെ ഉപേക്ഷിച്ചു പറന്നു പോകു .

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: