Wednesday, March 24, 2010

*പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാകുന്നത്


"രുള്‍ മൂടുമ്പോള്‍
കവലയിലെ പെട്ടികടയില്‍ നിന്ന്
അവള്‍, കപ്പലണ്ടി മിഠായികള്‍ വാങ്ങി
നുണയാനുള്ള മധുരമോർത്ത് വരികയാവും.
പണികളുപേക്ഷിച്ച ഒരു വീടിന്റെ മുന്‍പില്‍ നിന്ന്
അവന്‍ അവളെ കൈമാടി വിളിക്കും.
അവനു ഒരുപാട് മാജിക്കുകള്‍ അറിയാം
തണുപ്പിഴയുന്ന നാല് ചുമരതിരുകള്‍ക്കുള്ളില്‍
അവന്‍ - ആ മാജിക്കുകള്‍ എല്ലാം
അവള്‍ക്കായി പുറത്തെടുക്കും.
നിലത്തു ചിതറിക്കിടക്കുന്ന
കപ്പലണ്ടി മിഠായികൾക്കിടയില്‍,
ഒരു മാന്ത്രികനെപ്പോലെയവന്‍
അവള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടും,
ആ പ്രത്യക്ഷപ്പെടലിന്റെ
അത്ഭുതതിലും, വേദനയിലും
അവള്‍ ചിലപ്പോള്‍
അപ്രത്യക്ഷമായെന്ന് വരാം !

*എം ആര്‍ വിബിന്‍

52 Comments:

പകല്‍കിനാവന്‍ | daYdreaMer March 24, 2010 at 11:13 AM  

"പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാകുന്നത്"
_____________
എം ആര്‍ വിബിന്‍

ഊരുതെണ്ടി.. March 24, 2010 at 11:28 AM  

parayan vakkukalilla ...valare shariyanu..... enninte sathyangal ...nammude penkkuttikal ee chathikkuzhikal ennanavo eni thirichariyunnathu...?

Vimal Chandran March 24, 2010 at 11:35 AM  

One of your best!!Exactly to the spot

ശ്രദ്ധേയന്‍ | shradheyan March 24, 2010 at 11:47 AM  

വിണ്ടു കീറിയ ജീവിതം!

എം പി.ഹാഷിം March 24, 2010 at 11:52 AM  

parayaanullathu eduppode parayaanaayilla!

aneeshans March 24, 2010 at 11:59 AM  

brilliant shot. the frame, mood,tone everything on the board.

ഒരു നുറുങ്ങ് March 24, 2010 at 12:04 PM  

അപ്രത്യക്ഷമാകുന്നതിന്‍റെ നീറ്റല്‍,വിണ്ടുകീറുന്ന
നിലത്തിന്‍റെ തേങ്ങല്‍....

aneeshans March 24, 2010 at 12:08 PM  

ഈ പടത്തിനു കിട്ടുമായിരുന്ന വേറെ വായനകളെ ഇല്ലാതാക്കി ഈ കവിത എന്ന് തോന്നുന്നു. കവിത ഇല്ലെങ്കിൽ തന്നെയും ചിത്രം നന്നായി സം വേദിക്കുന്നുൻട്.

Pramod.KM March 24, 2010 at 12:15 PM  

മികച്ചത്..

ശ്രീ March 24, 2010 at 12:25 PM  

കവിതയും ചിത്രവും കൂടിയായപ്പോള്‍...
:(

Styphinson Toms March 24, 2010 at 12:35 PM  

pakalaa kalakki .. really touching ..

വിനയന്‍ March 24, 2010 at 12:49 PM  

ഇക്കാ... വളരെ നന്നായിട്ടുണ്ട്!
great theme! very well executed!

Junaiths March 24, 2010 at 1:14 PM  

സീതയുടെ തല മാത്രം മിച്ചം...
അതാര്‍ക്കു വേണം,ഉടലല്ലേ മെച്ചം..

ലേഖാവിജയ് March 24, 2010 at 1:30 PM  

വേദനിപ്പിക്കുന്ന ചിത്രം ; അതിലേറേ വേദനിപ്പിക്കുന്ന അടിക്കുറിപ്പ്..

ഹരിയണ്ണന്‍@Hariyannan March 24, 2010 at 1:31 PM  

Pakalan,

Padam nannayittund.
Ith nee eduthath thannede?
Pathinjirikkanalla?!
:)

ithil kurach krithrimatham thonniyennum parayatte;anganeyanenkilum allenkilum.

Kavitha aasayam kond kollamenkilum ishtappettillenn parayendivarunnathil nirvyajam khedikkunnu.

മുല്ലപ്പൂ March 24, 2010 at 1:34 PM  

good one. Looks like a pic used for campaign againist child abuse

രാമചന്ദ്രൻ വെട്ടിക്കാട്ട് March 24, 2010 at 1:41 PM  

ചിത്രം ഗംഭീരം,
വിബിന്റെ കവിതയും.

മറ്റൊന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലെത്തിച്ചു.

ഭായി March 24, 2010 at 1:55 PM  

ചെളിക്കുണ്ടില്‍ വീഴുന്നതുമാകാം
തള്ളിയിടുന്നതുമാകാം!!
):

Unknown March 24, 2010 at 2:21 PM  

pakala!!!!!!!!!!!!!!!!! this will remain in me .. it cant be more than perfect!!

സുമേഷ് | Sumesh Menon March 24, 2010 at 2:34 PM  

:(

വീകെ March 24, 2010 at 3:17 PM  

നന്നായിരിക്കുന്നു...!

തലയറ്റു വീഴുന്നവർ അറിയുന്നില്ലല്ലൊ, ഇത്ര നാളും ഒരിറ്റു ദാഹജലം തേടി അലഞ്ഞത് ഉറവയില്ലാത്ത നിലത്തായിരുന്നുവെന്ന്...!!

jayanEvoor March 24, 2010 at 3:30 PM  

നല്ല വരികൾ; നല്ല ചിത്രം!

the man to walk with March 24, 2010 at 3:36 PM  

so touching..

pournami March 24, 2010 at 3:45 PM  

photoyum,varikalum very nice...disappear akunnth arenkilum onu sradhichirunnuvenkil??nice one...all the best..

വാഴക്കോടന്‍ ‍// vazhakodan March 24, 2010 at 4:37 PM  

ചിന്തകള്‍ക്ക് നീറ്റല്‍ പകരുന്ന ചിത്രം!വരികളും. നന്നായെടാ!

മുസ്തഫ|musthapha March 24, 2010 at 5:28 PM  

touching...

yousufpa March 24, 2010 at 5:57 PM  

താമരയിതളുകൾ അസുരന്റെ കാല്കീഴിൽ അമരുന്നു തീരുന്നു.നാളെ നേരം പുലരുമ്പോൾ മറ്റൊന്നിലേക്ക് തിരിയുമ്പോൾ പഴയതിനെ നാം മറക്കുന്നു.കാരണം നഷ്ടപ്പെടുന്നത് നമുക്കല്ലല്ലോ....?

പടം ഗംഭീരം. നീനൊരു പടപ്പ് തന്നെടേയ്.

Rare Rose March 24, 2010 at 6:02 PM  

ഈ വരികള്‍ക്ക് ഇത്രയും കൊള്ളുന്നൊരു ചിത്രമിനിയെവിടെന്നു കിട്ടും..!!

Prasanth Iranikulam March 24, 2010 at 11:06 PM  

Oh!! what a capture man!!

sUnIL March 24, 2010 at 11:10 PM  

lovely! i second aneesh!

Kiranz..!! March 24, 2010 at 11:50 PM  

വിബിനേയും നിന്നേയും ഒന്ന് കെട്ടിപ്പിടിച്ചു വിടട്ടോ :)

mini//മിനി March 25, 2010 at 5:29 AM  

ഒരു ചെറിയ വേദന,

Irshad March 25, 2010 at 7:33 AM  

വരികള്‍ക്കായി ചിത്രമെടുത്തതോ ചിത്രത്തിനു ചേരുന്ന വരികള്‍ മെനഞ്ഞതോ....

എല്ലാം കൂടിച്ചേരുമ്പോള്‍ പറയാനാവാത്ത ഒരു നൊമ്പരം....

നന്നായിരിക്കുന്നു.

രഘുനാഥന്‍ March 25, 2010 at 8:23 AM  

കവിതയും ചിത്രവും നന്നായി..

സിനി March 25, 2010 at 11:27 AM  

വരികളേക്കാള്‍ കൂടുതല്‍ സംവേദിക്കാനാകുന്നുണ്റ്, ഈ മിഴിപ്പകര്‍ച്ചക്ക്.. ഹൃദ്യം.. ടച്ചിംഗ്..

Micky Mathew March 25, 2010 at 11:33 AM  

manoharam

krish | കൃഷ് March 25, 2010 at 12:57 PM  

നല്ല ചിത്രവും അതിനു യോജിച്ച വരികളും.

പകല്‍കിനാവന്‍ | daYdreaMer March 25, 2010 at 6:19 PM  

അഭിപ്രായം അറിയിച്ച കൂട്ടുകാർക്കെല്ലാം നന്ദി, സ്നേഹം

Rafeek Wadakanchery March 26, 2010 at 10:30 PM  

വെറുമൊരു "കളിമണ്‍" പാവയായി മാറാമായിരുന്ന ചിത്രം ..ഇപ്പോള്‍ ജീവിതത്തിന്റെ നേര്‍ ചിത്രം.
നല്ല പടം നല്ല വരികള്‍

Unknown March 27, 2010 at 9:53 PM  

ഇത് കാണാൻ വൈകിയല്ലോ ഉഗ്രൻ ടച്ചിങ്ങ് പടം

Rishi March 28, 2010 at 7:20 AM  

Very catchy. Well done.

siva // ശിവ March 28, 2010 at 8:39 AM  

വളരെ നല്ല ചിത്രം!

കാട്ടിപ്പരുത്തി March 28, 2010 at 10:03 AM  

ചിത്രത്തിലീ വരികളുണ്ട്- വരികളിലീ ചിത്രവും

അനില്‍@ബ്ലൊഗ് March 28, 2010 at 11:10 AM  

ഇഴചേര്‍ന്ന വരികളും ചിത്രവും.

എം.ആര്‍.വിബിന്‍ March 29, 2010 at 10:39 AM  

chithram ugran...
athinu oru thaangaayi ente kavithayum cherthathinu nanni..
athillenkilum chithram oru paadu parayum...
varikal nannayi ennu ariyichavarkkum,ishtamaayillennu paranjavarkkum nanni...
m.r.vibin...

പകല്‍കിനാവന്‍ | daYdreaMer March 29, 2010 at 12:23 PM  

അഭിപ്രായങ്ങള്‍ക്ക് നന്ദി സുഹൃത്തുക്കളെ..
നന്ദി വിബിന്‍ .

വിബിന്റെ ബ്ലോഗ്‌ http://enthorujanmam.blogspot.com/

സ്വപ്നാടകന്‍ March 29, 2010 at 9:46 PM  

Touching!

Anonymous April 1, 2010 at 11:00 AM  

അപ്രത്യക്ഷമാകുന്നവരെ ആര് ഓര്‍ക്കുന്നു,
ആത്മഹത്യയിലോ ഭ്രാന്തിലോ പൂര്‍ണ്ണമായും
കെട്ടു തീര്‍ന്നെന്നു അറിയും വരെ....

ശിവകാമി April 2, 2010 at 5:39 PM  

നല്ല ചിത്രം... നല്ല വരികൾ...

രാജേഷ്‌ ചിത്തിര April 4, 2010 at 3:36 PM  

THis is The ONE!

Unknown July 24, 2010 at 5:50 PM  

മനോഹരമായ ഒരു കവിതാ..

Anonymous November 24, 2010 at 6:09 AM  

Man, really want to know how can you be that smart, lol...great read, thanks.

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: