Thursday, August 18, 2011

എത്താതെ പോകുന്ന ദൂരങ്ങള്‍


കുന്നുകള്‍ക്കും മലകള്‍ക്കുമപ്പുറം,
ഏഴ് കടലുകള്‍ക്കപ്പുറം
പണി തീരാത്ത വീടുണ്ട്...
എത്ര ചവിട്ടിയാലും
എത്താത്ത ദൂരത്തോളം
പരന്നു കിടപ്പുണ്ട്
ജീവിച്ചിരിക്കുന്നുവെന്ന ഈ
ചിറകടികളുടെ ,
പകല്‍കിനാവുകളുടെ
നിറംകെട്ട ആകാശം.

25 Comments:

പകല്‍കിനാവന്‍ | daYdreaMer August 18, 2011 at 11:57 AM  

എത്ര ചവിട്ടിയാലും
എത്താത്ത ദൂരത്തോളം
പരന്നു കിടപ്പുണ്ട്
ജീവിച്ചിരിക്കുന്നുവെന്ന ഈ
ചിറകടികളുടെ ,
പകല്‍കിനാവുകളുടെ
നിറംകെട്ട ആകാശം.

prathap joseph August 18, 2011 at 12:10 PM  

class act...

devasena August 18, 2011 at 12:11 PM  

:) nice! ഇതെവിടെ?

Sharu (Ansha Muneer) August 18, 2011 at 12:16 PM  

എന്തൊക്കെയോ വല്ലാതെ പറയുന്നുണ്ട് ഈ ചിത്രം...

sm sadique August 18, 2011 at 12:30 PM  

നിറം നഷ്ജ്ട്ടപ്പെട്ട നമുക്ക് പറയാം “നിറം കെട്ട ആകാശമെന്ന് “ പക്ഷെ, ആ പക്ഷികൾക്ക് സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അഴകാണ് ആകാശം. അവർ പാറി പറക്കട്ടെ ആ പ്രവിശാലതിയിൽ..........

Unknown August 18, 2011 at 12:36 PM  

art of pic

Raveesh August 18, 2011 at 12:52 PM  

നമോവാകം !!

Shabeer Thurakkal August 18, 2011 at 3:14 PM  

soooooperb!!!

Unknown August 18, 2011 at 4:42 PM  

ഒരു പകൽകിനാവിലെന്നപോലെ...

Anonymous August 18, 2011 at 5:00 PM  

പറന്നിറങ്ങുന്ന
പറവകൾക്ക്
പ്രത്യാശയുണ്ട്, -വീണ്ടും-
പറന്നുയരാമെന്ന്.

കൂട്ടിലെ
കിടാങ്ങൾക്കിത്തിരി
കീടങ്ങളുമായി
കൂടണയാമെന്ന്.


ചക്രം
ചവിട്ടുന്നവനും
ചിന്തകളുണ്ട്,

കൂരയിലെ
കിടാങ്ങൾക്കായി
കൂടണയാമെന്ന്, -നിറഞ്ഞ-
കീശയുമായി
p@tteri

vani August 18, 2011 at 7:56 PM  

Fantabulous buddy:)))

Yousef Shali August 18, 2011 at 8:07 PM  

pakal's touch again! love it!

K G Suraj August 18, 2011 at 8:58 PM  

Thank in tones for the WINGS...
Am flying.. :)

Junaiths August 18, 2011 at 9:06 PM  

Ishtaayedaa........

Unknown August 18, 2011 at 10:44 PM  

ithaano pakala oru padam??? cheee ithu oru padamee alla ! ithoru onnara padam!!!!

kichu / കിച്ചു August 18, 2011 at 11:27 PM  

ഒറ്റക്കണ്ണാ..!!!!!!!!!!!!!!!!!!!!!!!!! :)))))

ചന്ദ്രകാന്തം August 19, 2011 at 1:32 PM  

ഏതാകാശവും മറികടക്കാനാകുമെന്ന്‌ ചിറകുള്ള മനസ്സുകൾ തെളിയിയ്ക്കട്ടെ. നന്മകൾ.

ശ്രീലാല്‍ August 19, 2011 at 2:19 PM  

ഒറ്റക്കണ്ണാ, ഒരേ ഒരു കണ്ണാ.. :)

yousufpa August 19, 2011 at 3:11 PM  

തനിക്കൊരു കണ്ണു തന്നെ ധാരാളം .
അതിമനോഹരം..അടിക്കുറിപ്പോ അതിഗംഭീരം..

yousufpa August 19, 2011 at 3:12 PM  

Sharu (Ansha Muneer)
Hey sharu..how are you..?

Rare Rose August 20, 2011 at 11:10 AM  

ഹോ..! വരികളോ,പടമോ ആരാര്‍ക്കാണ് ജീവന്‍ കൊടുക്കുന്നതെന്ന് പറയാന്‍ വയ്യ..!
ഒരുപാടിഷ്ടായി..

ശ്രദ്ധേയന്‍ | shradheyan August 21, 2011 at 10:41 AM  

വൌ!

പകല്‍കിനാവന്‍ | daYdreaMer August 21, 2011 at 1:20 PM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും.
@ദേവ : കല്‍ബ

NPT August 21, 2011 at 6:12 PM  

എത്ര പേര്‍ ലക്ഷ്യത്തിലെത്താതെ വീണു പോകും...!!!

നൈസ് ഷോട്ട് പകല്സ്‌ ....!!

Unknown August 21, 2011 at 9:48 PM  

ദൂര തീരങ്ങളുടെ സ്വപ്നതാഴ്വരകള്‍ തേടി....

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: