Monday, March 07, 2011

ജീവിതമെന്ന് പേരിട്ട മുറി!

നമ്മള്‍ ജീവിച്ചിരിക്കുന്നു
എന്ന് തോന്നാറില്ല
ചില നിമിഷങ്ങളില്‍...
ഈ ചിറകനക്കങ്ങള്‍ കൂടി
ഇല്ലായിരുന്നെങ്കില്‍.
അല്ലെങ്കില്‍ തന്നെ എന്തിനാണ് ?
ഉപേക്ഷിക്കപെട്ടവയുടെ മുന്നില്‍
ഉള്ളു മുറിഞ്ഞു
കണ്ണില്‍ ചോര
പൊടിയുന്നവന്റെ
വീടാണിത് ...
ജനാലകളും വാതിലുകളും ഇല്ലാത്ത
ഒറ്റ ചുമരുകൊണ്ട് കൊട്ടിയടക്കപ്പെട്ട
ജീവിതമെന്ന് പേരിട്ട മുറി!

ദൈവമേ...
മിനാരങ്ങള്‍ കൈവിട്ട്‌
നീ ഈ മുറി എന്ന് സന്ദര്‍ശിക്കും?

41 Comments:

പകല്‍കിനാവന്‍ | daYdreaMer March 7, 2011 at 10:41 AM  

ജനാലകളും വാതിലുകളും ഇല്ലാത്ത
ഒറ്റ ചുമരുകൊണ്ട് കൊട്ടിയടക്കപ്പെട്ട
ജീവിതമെന്ന് പേരിട്ട മുറി!

punyalan.net March 7, 2011 at 10:47 AM  

excellent!

സുനിൽ പണിക്കർ March 7, 2011 at 10:50 AM  

ടച്ചിംഗ്, ഫോട്ടോയല്ല, കവിത..!

ശ്രദ്ധേയന്‍ | shradheyan March 7, 2011 at 10:55 AM  

നീ വീണ്ടും!

T.A.Sasi March 7, 2011 at 11:25 AM  

ദൈവമേ...
മിനാരങ്ങള്‍ കൈവിട്ട്‌
നീ ഈ മുറി എന്ന് സന്ദര്‍ശിക്കും?

ബിക്കി March 7, 2011 at 11:26 AM  

ഒത്തിരി ഇഷ്ടായി മാഷെ......

ദേവസേന March 7, 2011 at 11:28 AM  

ഇനിയും കാണാത്ത എത്രയെത്ര മുറികള്‍ ഓരോന്നായി അനാവരണം ചെയ്യപ്പെടുന്നു. നമ്മള്‍ നിര്‍ദാക്ഷണ്യം എറിഞ്ഞുകളയുന്ന ഭക്ഷണങ്ങളല്ലേ ഇവര്‍ തിരയുന്നതെന്നത് ചങ്കുപൊള്ളിക്കുന്നു പകലാ ...

ഭായി March 7, 2011 at 11:33 AM  

കവിതയും ആ ചിത്രവും ഒന്നിനൊന്ന് മെച്ചം!!!

പാഞ്ചാലി :: Panchali March 7, 2011 at 11:38 AM  

Outstanding combination!
:))

vani March 7, 2011 at 12:16 PM  

superb!

Naushu March 7, 2011 at 12:33 PM  

സൂപ്പര്‍ .....

NPT March 7, 2011 at 1:02 PM  

നന്നായിട്ടുണ്ട് പികെ.....!!

SHANAVAS March 7, 2011 at 1:41 PM  

It's a very touching poem.
I really enjoyed it.
best regards.

junaith March 7, 2011 at 2:20 PM  

Well done my boy..well done..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. March 7, 2011 at 2:57 PM  

എത്രയാണ്‌.. എത്ര ജീവിതങ്ങളിങ്ങനെ ഒറ്റച്ചുമരുള്ള മുറികളിൽ..

പാവപ്പെട്ടവന്‍ March 7, 2011 at 3:16 PM  

ദൈവമേ...
മിനാരങ്ങള്‍ കൈവിട്ട്‌
നീ ഈ മുറി എന്ന് സന്ദര്‍ശിക്കും?

ശരിയാണ് ചിലനേരങ്ങൾ ജീവിക്കുകെയല്ലന്ന് മനസുമുറിഞ്ഞ് പറയും .അടയാളമായി മിഴിയുടയും ജീവൻപോലെ തുടിക്കുന്ന വരിയും ചിത്രവും ..
മനോഹരം

Prasanth Iranikulam March 7, 2011 at 3:27 PM  

Oh !!!!

Ivanilde~ March 7, 2011 at 4:01 PM  

great!! rare! keep going friend

Ivanilde~

Jasy kasiM March 7, 2011 at 4:57 PM  

മിനാരത്തിലിരിക്കുന്ന ദൈവത്തിൻ കാണാനിഷ്ടം, മിനുത്ത വെള്ളത്തൂവലുകൾ പിടക്കുന്നൊരാ മേൽക്കൂരമാത്രമാവാം..
വലിച്ചെറിയപ്പെട്ടവയുടെ ജീവിതം മറന്നവരുടെ മുറി ആരു കാണാൻ!!
[ഒറ്റക്കണ്ണ് കണ്ടു...:)]
nice capture..നല്ല വരികൾ!

Yousef Shali March 7, 2011 at 5:08 PM  

Certainly an eye opener ! just to realize the comfort zone we all are living in.. excellent image here Deramer !! Appreciate the efforts/risk you put across to capture the other side of life in this part of world.. hats off !

പുള്ളിപ്പുലി March 7, 2011 at 5:33 PM  

എന്റമ്മച്ചീ നമിച്ചൂടാ നിന്നെ!!! എന്തൂട്ടാ പടം ക്ലാസ്സായിയിറ്റ്ണ്ട്

അലി March 7, 2011 at 7:01 PM  

ചിത്രം സൂപ്പർ..., കവിതയും.

Pied Piper March 7, 2011 at 7:45 PM  

ദൈവമേ...
മിനാരങ്ങള്‍ കൈവിട്ട്‌
നീ ഈ മുറി എന്ന് സന്ദര്‍ശിക്കും?

യൂസുഫ്പ March 7, 2011 at 8:33 PM  

അത് സെരി, പടച്ചോൻ‌ക്കിട്ടാണ് കളീലെ.ജ്ജ് കൊണം പിടിക്കൂല മോനെ..

എടാ.. നന്നായിട്ടുണ്ട്..വളരെയധികം.

തണല്‍ March 7, 2011 at 9:04 PM  

എടാ നിന്നോട്‌ വല്ലാതെ സ്നേഹം തോന്നുന്നെടാ അളിയാ..

അനൂപ് :: anoop March 7, 2011 at 9:11 PM  

very nice

Anonymous March 7, 2011 at 9:23 PM  

കെട്ടിപ്പിടിച്ചുമ്മ കണ്ണേ

prathap joseph March 7, 2011 at 9:24 PM  

ചിത്രത്തേക്കാള്‍ മനോഹരം കവിത. കവിതയേക്കാള്‍ മനോഹരം ചിത്രം . പകല്‍ക്കിനാവനാവാന്‍ ഒരു പകല്‍ക്കിനാവു കാണുന്നു....

എം പി.ഹാഷിം March 7, 2011 at 9:30 PM  

പകലാ ...നമിക്കുന്നു കവേ....
നിന്റെയാ വരികള്‍ മനസ്സിലെയ്ക്കങ്ങു തട്ടി ...ശരിക്കും

ദൈവമേ...
മിനാരങ്ങള്‍ കൈവിട്ട്‌
നീ ഈ മുറി എന്ന് സന്ദര്‍ശിക്കും?

Ruwaida Kader March 8, 2011 at 12:45 AM  

wowwww

മുഹമ്മദ് സഗീർ പണ്ടാരത്തിൽ March 8, 2011 at 12:03 PM  

കവിതയും ചിത്രവും ഒന്നിനോടൊന്നു മെച്ചം

the man to walk with March 8, 2011 at 2:43 PM  

Nice..

തെച്ചിക്കോടന്‍ March 8, 2011 at 3:53 PM  

കവിതയും ചിത്രവും മനോഹരം.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ March 8, 2011 at 4:24 PM  

ദൈവങ്ങളെ നാം മിനാരങ്ങളില്‍ ഒളിപ്പിക്കുമ്പോള്‍ അവര്‍ എങ്ങിനെയാണ് വരിക

Yuyutsu യുയുത്സു March 9, 2011 at 8:15 AM  

ഉപേക്ഷിക്കപ്പെടുന്നവരുടെ വേദന .... കനലായ്...

പകല്‍കിനാവന്‍ | daYdreaMer March 9, 2011 at 10:13 AM  

പുണ്യാളന്‍, പണിക്കര്‍ , ശ്രദ്ധേയന്‍ , ശശി , ബിക്കി , ദേവ , ഭായ്, പാഞ്ചാലി, വാണി, നൌഷ്, എന്‍ പി ടി, ഷാനവാസ്‌ , ജുനൈദ് , രാമാ , ചാലക്കോടന്‍ , പ്രശാന്ത്‌ , ഇവാന്‍, ജാസി , ഷാലി , സമീര്‍ , അലി , പൈഡ് പൈപെര്‍, യുസുഫ്പ , അപ്പു , അനൂപ്‌ , പ്രതാപ് , ഹാഷിം, ruwaida , സഗീര്‍ , മാന്‍ ടു , തെചിക്കോടന്‍ , സുനില്‍ , യുയുത്സു .... അനോണി ചേട്ടന്‍ ചേച്ചി മാര്‍ ...

ഒരുപാട് സ്നേഹം സന്തോഷം..

നന്ദകുമാര്‍ March 9, 2011 at 10:40 AM  

എന്തെഴുതും എന്നാലോചിച്ചിരിക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായി!!
ഫോട്ടോയും കവിതയും ഗംഭീരം.

ഫോട്ടോ മനസ്സില്‍ നിന്നും മായുന്നില്ല..!!

(നിന്നോടിപ്പോള്‍ അകാരണമായ അസൂയ മാത്രം)

സുല്‍ |Sul March 10, 2011 at 2:24 PM  

ഈ പടത്തിന് ഞാന്‍ നിന്നോടെന്തു പറയാന്‍!!!

എന്‍ പ്രഭാകരന്‍ March 11, 2011 at 12:16 PM  

ETHRAYO NANNAYIRIKKUNNU SUHRUTHE

പകല്‍കിനാവന്‍ | daYdreaMer March 13, 2011 at 11:18 AM  

Thanks
Nandan,
Sul,
Prabhakaran Sir.

Cm Shakeer(ഗ്രാമീണം) March 15, 2011 at 2:57 AM  

എന്താ പറയാ, ഈ ഫോട്ടോ താങ്കള്‍ എടുത്തതായിരിക്കില്ല എന്ന് ആദ്യം വെറുതെ മോഹിച്ചു പോയി (അസൂയ കൊണ്ടാണേ!). Continues Focus Mode-ല്‍ ആണോ ക്ലിക്കിയത്. പക്ഷി ചിത്രങ്ങള്‍ എന്റെ ഒരു വീക്നസാണ്.സമ്മതിച്ചിരിക്കുന്നു. ആയിരം അഭിനന്ദനങ്ങള്‍ for the shot and the words.

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: