*പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാകുന്നത്
"ഇരുള് മൂടുമ്പോള്‍
കവലയിലെ പെട്ടികടയില്‍ നിന്ന്
അവള്‍, കപ്പലണ്ടി മിഠായികള്‍ വാങ്ങിനുണയാനുള്ള മധുരമോർത്ത് വരികയാവും.
പണികളുപേക്ഷിച്ച ഒരു വീടിന്റെ മുന്‍പില്‍ നിന്ന്
അവന്‍ അവളെ കൈമാടി വിളിക്കും.
അവനു ഒരുപാട് മാജിക്കുകള്‍ അറിയാം
തണുപ്പിഴയുന്ന നാല് ചുമരതിരുകള്‍ക്കുള്ളില്‍
അവന്‍ - ആ മാജിക്കുകള്‍ എല്ലാം
അവള്‍ക്കായി പുറത്തെടുക്കും.
നിലത്തു ചിതറിക്കിടക്കുന്ന
കപ്പലണ്ടി മിഠായികൾക്കിടയില്‍,
ഒരു മാന്ത്രികനെപ്പോലെയവന്‍
അവള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടും,
ആ പ്രത്യക്ഷപ്പെടലിന്റെ
അത്ഭുതതിലും, വേദനയിലും
അവള്‍ ചിലപ്പോള്‍
അപ്രത്യക്ഷമായെന്ന് വരാം !*എം ആര്‍ വിബിന്‍