Tuesday, December 28, 2010

മഞ്ഞ്‌ കൊണ്ട് എഴുതുന്നത്‌...

മഞ്ഞ്‌ കൊണ്ട്,

ജീവിതം കൊണ്ട്
മണലില്‍
കവിത
എഴുതുന്നു
സൂര്യന്‍...

Thursday, December 23, 2010

ആര്‍ദ്രമീ ധനുമാസം

Monday, December 20, 2010

അതിരുകളില്ലാതെ...


Tuesday, December 14, 2010

His Highness!

Monday, December 06, 2010

The Journey Continues...


"എത്ര ഊതി തണുപ്പിച്ചാലും
ഉരുകാത്ത നോട്ടങ്ങളില്‍
വെന്തു കരിഞ്ഞിരിക്കുന്നു പരിചയങ്ങള്‍.
മൊഴി, മൌനം, വിചാരം, നോട്ടം
ഓരോ താളിലുമുണ്ട്
പരസ്പരം ചേരാതെ അകവും പുറവും.
ചിറകടിച്ചു പറന്ന ദൂരങ്ങളൊക്കെയും
മുഖം തിരിച്ചിരിപ്പുണ്ട് കാണാത്തപോലെ..."

Sunday, November 28, 2010

ചിറകനക്കങ്ങള്‍


ആരോ ഉപേക്ഷിച്ച് പോയ നിന്‍റെ ഹൃദയം

നേര്‍ത്ത ഈ ചിറകനക്കങ്ങള്‍ കൊണ്ട്
ഇനിയും തുടിച്ചേക്കാം...
സൂര്യ കണങ്ങളേറ്റ്
നിന്‍റെ നെഞ്ച് ചുവന്നു തുടുത്തേക്കാം...

Sunday, November 21, 2010

സ്വപ്നങ്ങളുടെ നീലിച്ച ക്യാന്‍വാസ്

Monday, November 15, 2010

Thank You


പ്രദര്‍ശനത്തിന്റെ സായാഹ്നം ധന്യമാക്കിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി, സ്നേഹം, സന്തോഷം.

Sunday, November 07, 2010

കലാപക്കടലാകും തീരം...



Thursday, October 28, 2010

നിന്നിലെരിയും നേരം...



മണ്ണിനടിയിലേക്ക് ആഴ്ന്നു പോകാതെ
പ്രാര്‍ത്ഥന കൊണ്ട്
വളര്‍ന്നതാണിത്രയും .

Monday, October 25, 2010

കവിത


ഒരു പഴയചിത്രം.
നിന്നെപ്പോലെ ഏതോ ഒരാള്‍ ...

ഇതിലേക്ക് നോക്കുമ്പോള്‍
എനിക്ക് നിന്നെ ഓര്‍മ്മവരുന്നു...
ഗ്രീഷ്മവും കണ്ണീരും നിറയുന്നു..
"...അസ്തമിക്കുന്ന സൂര്യനെ കാണാം,
ഇവിടെ ഇരുന്നാല്‍ സെമിത്തേരി കാണാം."

വിട.

Sunday, October 17, 2010

City Never Sleeps

എണ്ണമില്ലാത്ത രാത്രികളില്‍ നെയ്ത
സ്വപ്നങ്ങള്‍ കൂട്ടിവെച്ച്
മണ്‍ വിളക്കിന്റെ മുന്‍ വെളിച്ചത്തില്‍ നിന്നും
നഗരത്തിന്റെ മങ്ങിയ പിന്‍ വെളിച്ചത്തിലേക്ക്
സ്വയം ചിതറി വീഴുമ്പോള്‍...

Sunday, October 10, 2010

You are not alone...


YOU ARE NOT ALONE

Sunday, October 03, 2010

അമ്മമരം


'എന്റെ മകളേയെന്ന്'ചേര്‍ത്ത് പിടിക്കാന്‍ കഴിയാതെ ഒരമ്മമരവും!

Sunday, September 26, 2010

സൂര്യനെ ധ്യാനിക്കുമീ പുലരിയില്‍...


മരുഭൂമിയുടെ
ഈ ബന്ധനത്തില്‍ നിന്ന്
സൂര്യനിലേക്കും
മരുപ്പച്ചയിലേക്കും
നിന്റെ ദൂരമളക്കാന്‍
ആര്‍ക്കാണ് കഴിയുക...?

Sunday, September 19, 2010

ഓരോ മരത്തിലും വീടുണ്ട്

Wednesday, September 08, 2010

അപരന്‍

Monday, August 30, 2010

When you are alone in a spring...!


തളിരിട്ട ഈ വസന്തത്തിലേക്ക് നീ ആരെയാണ് ക്ഷണിക്കുന്നത്?

Monday, August 23, 2010

ഒരു പൂ സ്നേഹം

എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Monday, August 16, 2010

Something Fishy

Sunday, August 08, 2010

സ്നേഹതീരം

പുണ്യാളന്‍റെ പുണ്യ നഗരത്തില്‍ നിന്നും...!

Wednesday, August 04, 2010

നഗരമോ? (രക)?

തും ശഹരെ മുഹബ്ബത്ത് കഹ്ത്തെ ഹൊ...
(നന്ദി ഇത്തിരിവെട്ടം :) )

Sunday, July 25, 2010

Hopes, But...!


പ്രവാസത്തിന്‍റെ കാണാതെ പോകുന്ന ചില മുഖങ്ങള്‍.

Sunday, July 18, 2010

മഴ നടക്കുന്നു... മനസ്സു പെയ്യുന്നു ...

മഴ നടക്കുന്നു... മനസ്സു പെയ്യുന്നു ... മരം കുട പിടിക്കുന്നു !

Sunday, July 11, 2010

I've had enough...



ചില മുഖങ്ങള്‍ മറക്കാന്‍ കഴിയാതെ ഇങ്ങനെ ഉള്ളില്‍ പതിയും.
സ്നേഹം തുളുമ്പുന്ന വാക്കുകള്‍...
മനസ്സ് കൊണ്ട്,
ഹൃദയം കൊണ്ട്,
നമ്മെ കീഴടക്കുന്നവര്‍.

Tuesday, July 06, 2010

ഓരോ ചുവടിലുമുണ്ട് താളം...


ഓരോ ചുവടിലുമുണ്ട് താളം... മഴയുടെ , മഞ്ഞിന്റെ , തീവണ്ടിയുടെ ...

Sunday, June 27, 2010

ഒരുമയുടെ പാലം

Monday, June 21, 2010

നിലാമഴയില്‍

Thursday, June 17, 2010

ഇരുളില്‍ പൊലിയുന്നത്...


സാജിദ്, ഇത് നിനക്കാണ് ...
നേരം ഒരുപാട് ഇരുട്ടിയിട്ടും വീട്ടിലെത്താതെ, കൂട്ടുകാരോടോത്തുള്ള നിന്നെകുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ...

Monday, May 31, 2010

Epic

Monday, May 24, 2010

നിന്നിലലിയാന്‍

Sunday, May 16, 2010

കരിയിലക്കാലം


ഒരുപാട് ആളുകള്‍ തിരക്കിട്ട്
പായുന്ന ഒരു തെരുവിന്റെ ഓരത്ത്,
പൊയ്ക്കാലുകളില്‍ ജീവിതത്തിന്‍റെ
ഈ കരിയിലക്കാലം
തനിയേ നടന്നു തീര്‍ക്കുന്നൊരാള്‍...
കാറ്റ് പോലും വന്നു
നീക്കി കൊടുക്കുന്നുണ്ടാകണം,
വെയില്‍ തിന്നു കരിഞ്ഞു പോയ ഈ ഇലകളെ...

Monday, May 10, 2010

Skin Drive

Sunday, May 02, 2010

Gods own country!

Monday, April 26, 2010

ഉള്ളു തൊടുന്നേരം


പൂത്തു നിറയുന്നുണ്ടുള്ളിലെ മുള്‍ച്ചില്ലകള്‍
നിന്‍ ചിത്രച്ചിറകൊന്നു തൊടുന്നേരം..

Friday, April 16, 2010

ദൈവമേ!

Monday, April 12, 2010

വീട്ടിലേക്കെന്നു പോകുന്നു, ചോദിക്കുന്നൂ കൂട്ടുകാര്‍ *

*വീട്ടിലേക്കുള്ള വഴി- കവിത -ഡി.വിനയചന്ദ്രന്‍

Friday, April 02, 2010

ജീവിതമേ...


എത്ര കഴുകി മിനുക്കിയാലും വൃത്തിയാകാത്ത ജീവിതമേ...

Wednesday, March 24, 2010

*പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാകുന്നത്


"രുള്‍ മൂടുമ്പോള്‍
കവലയിലെ പെട്ടികടയില്‍ നിന്ന്
അവള്‍, കപ്പലണ്ടി മിഠായികള്‍ വാങ്ങി
നുണയാനുള്ള മധുരമോർത്ത് വരികയാവും.
പണികളുപേക്ഷിച്ച ഒരു വീടിന്റെ മുന്‍പില്‍ നിന്ന്
അവന്‍ അവളെ കൈമാടി വിളിക്കും.
അവനു ഒരുപാട് മാജിക്കുകള്‍ അറിയാം
തണുപ്പിഴയുന്ന നാല് ചുമരതിരുകള്‍ക്കുള്ളില്‍
അവന്‍ - ആ മാജിക്കുകള്‍ എല്ലാം
അവള്‍ക്കായി പുറത്തെടുക്കും.
നിലത്തു ചിതറിക്കിടക്കുന്ന
കപ്പലണ്ടി മിഠായികൾക്കിടയില്‍,
ഒരു മാന്ത്രികനെപ്പോലെയവന്‍
അവള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടും,
ആ പ്രത്യക്ഷപ്പെടലിന്റെ
അത്ഭുതതിലും, വേദനയിലും
അവള്‍ ചിലപ്പോള്‍
അപ്രത്യക്ഷമായെന്ന് വരാം !

*എം ആര്‍ വിബിന്‍

Sunday, March 21, 2010

World Poetry Day

ഞാന്‍ പരിചയപ്പെട്ട ഒരു ഉഗാണ്ടിയന്‍ കവി. :)

Tuesday, March 16, 2010

വെയില്‍ തിന്ന് തിന്ന് !


Wednesday, March 10, 2010

ഉതിര്‍ മണികള്‍


അടര്‍ന്നാലുമിങ്ങനെ
ചോരച്ച പാട് പോല്‍
വീണു കിടക്കും
നിന്നോര്‍മ്മ തന്‍
ഉതിര്‍ മണികള്‍..!

Wednesday, March 03, 2010

Border!

Sunday, February 28, 2010

Dark room!


Monday, February 22, 2010

Future Behind!

Tuesday, February 09, 2010

ഒരേ പാഠം


Monday, February 01, 2010

Pure Vegetarian!


എല്ലാ വെള്ളിയാഴ്ച്ചയും ഷാർജയിലെ റോളയിൽ പല ദേശത്തു നിന്നു വന്നവർ ഇതുപോലെ ഒന്നു ചേരും.
പതിയെ ഓരൊരുത്തരായി പല വഴി പിരിയും :)

Saturday, January 23, 2010

തണല്‍ വഴിയേ


മരത്തളിരും കുടത്തണലും
തണല്‍ തരാത്ത ഹ്യദയമേ
ഇനിയെത്ര വെയില്‍ വഴികള്‍...?

Tuesday, January 19, 2010

ഓര്‍മ്മയാകുന്നതിന്‍ മുമ്പ്...


ഓര്‍മ്മയാകുന്നതിന്‍ മുന്നേ...

Wednesday, January 13, 2010

ഇനി ഓർമ്മ


ഏതോ കാറ്റിൽ കെട്ട വിളക്കുപോൽ
കരിന്തിരി പടർത്തിയ കയ്പ്പാൽ നീറും
ഇനി നീ ഇരുന്നതിൻ ഓർമ്മകൾ..!

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

പഴയ കാഴ്ചകള്‍

Subscribe

Enter your email address: