Saturday, January 23, 2010

തണല്‍ വഴിയേ


മരത്തളിരും കുടത്തണലും
തണല്‍ തരാത്ത ഹ്യദയമേ
ഇനിയെത്ര വെയില്‍ വഴികള്‍...?

36 Comments:

പകല്‍കിനാവന്‍ | daYdreaMer January 23, 2010 at 9:38 AM  

മരത്തളിരും കുടത്തണലും
തണല്‍ തരാത്ത ഹ്യദയമേ
ഇനിയെത്ര വെയില്‍ വഴികള്‍...?

ഹന്‍ല്ലലത്ത് Hanllalath January 23, 2010 at 10:28 AM  

വെയില്‍ കത്തിയ വഴികളില്‍
തണല്‍ തന്ന പ്രിയപ്പെട്ടവരേ
നിങ്ങളെവിടെയാണ്...?
ഓര്‍മ്മകളുടെ ഇല പൊഴിയും മുമ്പെ
ഞാനീ വഴി താണ്ടിക്കടന്നെത്താം..

Unknown January 23, 2010 at 10:31 AM  

the real mood creator.. nice capture..

kichu / കിച്ചു January 23, 2010 at 10:40 AM  

വരികള്‍ മനോഹരം..
അതു കഴിഞ്ഞു പോട്ടവും

ഹന്‍ലലത്തിന്റെ വരികളും നന്നായി :)

ഹരിയണ്ണന്‍@Hariyannan January 23, 2010 at 10:49 AM  

കുടതീര്‍ത്ത മരമേ..
മൂവന്തിയ്ക്കു മുന്‍പേ
ഒരു കുട നിഴല്‍ കോരി
ഞാന്‍ നടക്കുന്നു.

നീ നിന്റെയിലകളെ
പൊഴിക്കാതിരിക്കുക!
ഞാന്‍ വരുവോളം
തണലിന്റെ
കടലായിരിക്കുക!

എനിക്കറിയാമെന്റെ
മരമേ...
നിനക്കേയുള്ളു ഹൃദയം,
എന്നെക്കാണാതിരുന്നാല്‍
താഴെ വീണുണങ്ങിയ
പഴുത്തിലയിലേക്ക്,
നിര്‍ത്താതെ
മഞ്ഞുപെയ്യിക്കുന്ന
ഹൃദയം!

ശ്രദ്ധേയന്‍ | shradheyan January 23, 2010 at 10:57 AM  

നിഴല്‍ ചിത്രത്തിന് ഇത്രമാത്രം സംവദിക്കാന്‍ കഴിയുമോ!!

വിനയന്‍ January 23, 2010 at 11:02 AM  

ഹാ!
എന്താ പടം...
എന്താ വരികൾ...!

താഴെ വീണുണങ്ങിയ
പഴുത്തിലയിലേക്ക്,
നിര്‍ത്താതെ
മഞ്ഞുപെയ്യിക്കുന്ന
ഹൃദയം!

ഹരിയണ്ണന്റെ ഈ വരികൾ കിടു!

വികടശിരോമണി January 23, 2010 at 11:11 AM  

മുട്ടോളമേയുള്ളൂ ഭൂതകാലക്കുളിർ.

ബിനോയ്//HariNav January 23, 2010 at 11:23 AM  

പകലാ കൊല്ലും നിന്നെ ഞാന്‍.. ഉമ്മ വെച്ച് :))

ഗുപ്തന്‍ January 23, 2010 at 11:41 AM  

superb focus!

nandakumar January 23, 2010 at 11:55 AM  

ചിത്ര കാവ്യം!!

siva // ശിവ January 23, 2010 at 1:34 PM  

ഒരു ചിത്രം എത്രപേരെക്കൊണ്ട് കവിതയെഴുതിച്ചു! ഇതില്‍പ്പരം എന്തുവേണം കവിയായ ഫോട്ടോഗ്രാഫര്‍ക്ക് അല്ലെ?

എനിക്ക് ചിത്രത്തെക്കാള്‍ വരികളും കമന്റ് കവിതകളും ഇഷ്ടപ്പെട്ടു

വാഴക്കോടന്‍ ‍// vazhakodan January 23, 2010 at 3:50 PM  

ഓര്‍മ്മകളുടെ ഇല പൊഴിയും മുമ്പെ
ഞാനീ വഴി താണ്ടിക്കടന്നെത്താം..
നീ എന്നെ വിളിക്കാതെ പൊയ്ക്കളയില്ലെങ്കില്‍ മാത്രം!!!

Unknown January 23, 2010 at 7:10 PM  

ഇതെന്താ ഇവിടെ കവിത എഴുത്ത് മത്സരമാണോ നടക്കുന്നത്!!!

പടം ഗഭീരം

ബോണസ് ആയി കിട്ടിയ എല്ലാ കവിതകളും അതിലും ഗംഭീരം.

ഒരു പ്രത്യാക അറിയിപ്പുണ്ട് ഈ പടം കണ്ട് കവിതയെഴുതുന്നവർ കവിത എഴുത്തിന് ശേഷം എത്രയും വേഗം പിരിഞ്ഞ് പോകണം ബെർതേ ആകാശത്തേക്ക് വെടി വെക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുത്... ബ്ലീസ്സ്

sm sadique January 23, 2010 at 8:36 PM  

തണല്‍ വിരിക്കും തണലെ... നിന്നെ ഞാന്‍ എന്ത് വിളിക്കും ? ഹ്രടയമെന്നോ.

ചാണക്യന്‍ January 23, 2010 at 8:52 PM  

പകലാ ചിത്രം നന്നായി....

ഇവിടെ എന്താ കവികളുടെ സംസ്ഥാന സമ്മേളനമോ:):):):)

Mohanam January 24, 2010 at 12:09 AM  

ശിവയുടെ കമന്റിനു താഴെ ഒരൊപ്പ്‌
ആശംസകള്‍

Kamal Kassim January 24, 2010 at 8:25 AM  

ആശംസകള്‍...

Abdul Saleem January 24, 2010 at 9:05 AM  

good one.

Prasanth Iranikulam January 24, 2010 at 10:41 AM  

പകലാ..ആശംസകള്‍!
ഈ ഫോട്ടോക്കും ഒരു ടിപ്പിക്കല്‍ പകല്‍‌ടച്ച്!!!
നന്നായിരിക്കുന്നു.

എം പി.ഹാഷിം January 24, 2010 at 12:01 PM  

ഓര്‍ത്തെടുക്കുകയാവും
കാറ്റിനേയും കിളികളേയും
കാത്തിരുന്ന കളിമാവിന്‍ ചോട്ടില്‍
മാവോളം വളരാന്‍
കാത്തിരുന്ന കാലം

കനല്‍ January 24, 2010 at 12:25 PM  

ആശ്വാസത്തിന്റെ തണലുമായിട്ട്
ഈ ചിത്രം ആശ്ലേഷിക്കുന്നുണ്ട്.
ഒരല്പം സംഭാരം തരൂ എന്റെ തൊണ്ടയൊന്ന് നനക്കട്ടെ!

ചന്ദ്രകാന്തം January 24, 2010 at 12:42 PM  

ഇലത്തണലില്‍ നിന്നും പകര്‍ത്തിയെടുത്ത കുടത്തണല്‍ കൂട്ടാവട്ടെ..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് January 24, 2010 at 12:43 PM  

ഇത് പക്കമേളം കൊഴുത്തപോലെയായി..ഹ

ചുമ്മാ.
:)

kichu / കിച്ചു January 24, 2010 at 12:47 PM  

അപ്പോളിവിടെ പാട്ടു കച്ചേരിയും തുടങ്ങിയോ..
ഇദാപ്പൊ നന്നായത് !! :)

പൈങ്ങോടന്‍ January 25, 2010 at 10:00 PM  

നല്ല ഫ്രെയിം

സെറീന January 27, 2010 at 6:06 AM  

മനോഹരം.

സെറീന January 27, 2010 at 6:06 AM  

മനോഹരം.

Rani January 27, 2010 at 7:18 PM  

Amazing...

സിനു January 29, 2010 at 12:30 AM  

നല്ല വരികള്‍..
ചിത്രം അതിനേക്കാള്‍ മനോഹരം.

Muralee Mukundan , ബിലാത്തിപട്ടണം January 29, 2010 at 3:55 PM  

കരുത്താർന്ന കാലുകകൾ ചവിട്ടി
കരുതലോടെ മുന്നേറാമാവഴികൾ

എല്‍.റ്റി. മറാട്ട് January 29, 2010 at 5:43 PM  

നിമിഷ കവികള് ഒരുപാടുണ്ടല്ലോ..
ആശംസകള്..

ഹരിയണ്ണന്‍@Hariyannan January 30, 2010 at 1:05 AM  

തികച്ചുംഅകാരണമായി ഞാനീ ചിത്രം ഉപയോഗിച്ചു!
:)

mukthaRionism January 30, 2010 at 1:31 PM  

അസ്സലായി.
ഒറ്റക്കണ്‍
കാഴ്ചകള്‍
കൊള്ളാം..

നന്ദ February 4, 2010 at 6:00 PM  

ദേ, പിന്നേം കവിത!

ഓടോ: കവിതയെഴുത്തിപ്പോ ഈ ബ്ലോഗിലേക്ക് മാറ്റിയോ? :)

രാജേഷ്‌ ചിത്തിര February 15, 2010 at 7:39 PM  

superb...

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: