ഹെന്റെ അമീർ ചാച്ച!!! ................................................. "കടലിടുക്കുകളാണ് നഗരങ്ങളുടെ ഗര്‍ഭപാത്രം! കടല്‍ ചെരിവുകള്‍ മണല്പ്പരപ്പിലേക്ക് തുറമുഖങ്ങളെ പ്രസവിച്ച് നഗരങ്ങളാക്കി വളര്‍ത്തി വലുതാക്കുന്നു! മഹാനഗരങ്ങളുടെ പ്രായപൂര്‍ത്തിക്കൊടുവില്‍ വഴി മാറി പുതിയ നഗരഗര്‍ഭം തേടി പതിഞ്ഞൊഴുകുന്നു."
വായില്‍ എരിയുന്ന ചുരുട്ടു കുത്തിക്കെടുത്തി ഓളത്തില്‍ ഉലയുന്ന ബോട്ടിന്റെ വീഞ്ഞപ്പലകയിലെ കള്ളയറ തുറന്ന്ന ഷ്‌വാര്‍പുകയിലയെടുത്ത് അമീര്‍ ചാച്ച ചുണ്ടിനിടയില്‍ തിരുകി. പഴങ്കഥകളുടെ വേലിയേറ്റമുണ്ടാകുമ്പോള്‍, ചുരുട്ടിന്റെ കനല്‍ വഴികളില്‍ നിന്ന് ദിശമാറി ചുണ്ടുകളുടെ ഞരമ്പുകളിലൂടെ തലച്ചോറിലേക്ക് ഓളത്തള്ളലുണ്ടാകാന്‍ പുകയിലയാണ് നല്ലത് എന്ന്ചാ ച്ചതന്നെ വെളിപ്പെടുത്തിയതാണ്. വെള്ളത്തിലേക്ക് മറിഞ്ഞുവീഴാതെ ഞാന്‍ മരക്കാലുകളില്‍ കുറുകേ കെട്ടിയ പനന്തടുക്കില്‍ മുറുകെപ്പിടിച്ചു. പാഴ്സി കലര്‍ന്ന ഉറുദു ഭാഷയുടെ ഒഴുക്കുള്ള താളത്തില്‍ അമീര്‍ചാച്ചയെന്ന ഇറാനി വൃദ്ധന്റെ സഞ്ചാരസാഹിത്യവും ലോകവീക്ഷണങ്ങളും വഴിഞ്ഞൊഴുകുന്ന നേരത്ത് കടലലകളുടെ അലോസരം പോലും കഥയുടെ വേലിയേറ്റങ്ങളെ പിറകോട്ട് വലിക്കും. ബഡാ അബ്രാ എന്നു വിളിക്കുന്ന ബോട്ടുജെട്ടിയില്‍ തന്റെ ഊഴം കാത്തുകിടക്കുന്ന അമീര്‍ചാച്ചയെന്ന ഇറാനിയന്‍ ബോട്ട് ഡ്റൈവര്‍, സമുദ്ര യാത്രകളുടെയും മരുഭൂമിയിലെ ഒട്ടകപാതകളുടെയും തീരാത്ത കഥകള്‍ പറയാറുള്ള അയാളാണ് എന്റെ ഒഴിവു സമയങ്ങളധികവും അപഹരിക്കുന്നത്!
കടലിടുക്കുകളാണ് നഗരങ്ങളുടെ ഗര്‍ഭപാത്രം! കടല്‍ ചെരിവുകള്‍ മണല്പ്പരപ്പിലേക്ക് തുറമുഖങ്ങളെ പ്രസവിച്ച് നഗരങ്ങളാക്കി വളര്‍ത്തി വലുതാക്കുന്നു! മഹാനഗരങ്ങളുടെ പ്രായപൂര്‍ത്തിക്കൊടുവില്‍ വഴി മാറി പുതിയ നഗരഗര്‍ഭം തേടി പതിഞ്ഞൊഴുകുന്നു."
28 Comments:
കേള്‍ക്കുന്നില്ലേ...
kettu
തിരികെ മടങ്ങുവാന്‍
തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും ..
good one!
ഹായ് പി.കെ....... കൊള്ളാം താങ്കളുടെ പടവും വരികളും...!!!
കേള്‍ക്കുന്നു...
ആ ദയനീയ മുഖം തന്നെ എല്ലാം മുഖരിതമാക്കുന്നു.
കൊള്ളാം ഗെഡീ
നടുകടലില്‍ അന്നം തിരയുന്നവന്റെ മുഖം.
കടല്‍ രക്ഷിക്കുമോ? ആവോ ..
എങ്കിലും മനുഷ്യനേക്കാള്‍ കരുണയുണ്ടാവാം കടലിന് .
ഹബറയുടെ ഓളങ്ങളിൽ മിഴി കൂമ്പി ഒരു ഹതഭാഗ്യൻ.
super..
Nice..
കാതോര്‍ത്ത്..മനമോര്‍ത്ത് നല്ല ഫീല്‍ ഉണ്ടെടാ..
:'(
ചിന്തോദ്ദീപകമായ വരികൾ, പടം....
ചില ജന്മങ്ങൽ ഇങ്ങനെയാ...എവിടെയും..
ദുരിതപർവ്വങ്ങൽ താണ്ടാൻ മാത്രം...
കണ്ണേ... വയ്യ...
ഒരായിരം വ്യഥകൾ ആ മുഖത്ത്!!
ജീവിതം ഒപ്പിയെടുത്ത ചിത്രം..
വൈകാരികം ...
ആ മുഖം! :(
:(
........
Best Wishes
ആ മുഖത്തുണ്ട് എല്ലാം.
ഹെന്റെ അമീർ ചാച്ച!!!
.................................................
"കടലിടുക്കുകളാണ് നഗരങ്ങളുടെ ഗര്‍ഭപാത്രം! കടല്‍ ചെരിവുകള്‍ മണല്പ്പരപ്പിലേക്ക് തുറമുഖങ്ങളെ പ്രസവിച്ച് നഗരങ്ങളാക്കി വളര്‍ത്തി വലുതാക്കുന്നു! മഹാനഗരങ്ങളുടെ പ്രായപൂര്‍ത്തിക്കൊടുവില്‍ വഴി മാറി പുതിയ നഗരഗര്‍ഭം തേടി പതിഞ്ഞൊഴുകുന്നു."
വായില്‍ എരിയുന്ന ചുരുട്ടു കുത്തിക്കെടുത്തി ഓളത്തില്‍ ഉലയുന്ന ബോട്ടിന്റെ വീഞ്ഞപ്പലകയിലെ കള്ളയറ തുറന്ന്ന ഷ്‌വാര്‍പുകയിലയെടുത്ത് അമീര്‍ ചാച്ച ചുണ്ടിനിടയില്‍ തിരുകി. പഴങ്കഥകളുടെ വേലിയേറ്റമുണ്ടാകുമ്പോള്‍, ചുരുട്ടിന്റെ കനല്‍ വഴികളില്‍ നിന്ന് ദിശമാറി ചുണ്ടുകളുടെ ഞരമ്പുകളിലൂടെ തലച്ചോറിലേക്ക് ഓളത്തള്ളലുണ്ടാകാന്‍ പുകയിലയാണ് നല്ലത് എന്ന്ചാ ച്ചതന്നെ വെളിപ്പെടുത്തിയതാണ്.
വെള്ളത്തിലേക്ക് മറിഞ്ഞുവീഴാതെ ഞാന്‍ മരക്കാലുകളില്‍ കുറുകേ കെട്ടിയ പനന്തടുക്കില്‍ മുറുകെപ്പിടിച്ചു. പാഴ്സി കലര്‍ന്ന ഉറുദു ഭാഷയുടെ ഒഴുക്കുള്ള താളത്തില്‍ അമീര്‍ചാച്ചയെന്ന ഇറാനി വൃദ്ധന്റെ സഞ്ചാരസാഹിത്യവും ലോകവീക്ഷണങ്ങളും വഴിഞ്ഞൊഴുകുന്ന നേരത്ത് കടലലകളുടെ അലോസരം പോലും കഥയുടെ വേലിയേറ്റങ്ങളെ പിറകോട്ട് വലിക്കും. ബഡാ അബ്രാ എന്നു വിളിക്കുന്ന ബോട്ടുജെട്ടിയില്‍ തന്റെ ഊഴം കാത്തുകിടക്കുന്ന അമീര്‍ചാച്ചയെന്ന ഇറാനിയന്‍ ബോട്ട് ഡ്റൈവര്‍, സമുദ്ര യാത്രകളുടെയും മരുഭൂമിയിലെ ഒട്ടകപാതകളുടെയും തീരാത്ത കഥകള്‍ പറയാറുള്ള അയാളാണ് എന്റെ ഒഴിവു സമയങ്ങളധികവും അപഹരിക്കുന്നത്!
nice
കടലിടുക്കുകളാണ് നഗരങ്ങളുടെ ഗര്‍ഭപാത്രം! കടല്‍ ചെരിവുകള്‍ മണല്പ്പരപ്പിലേക്ക് തുറമുഖങ്ങളെ പ്രസവിച്ച് നഗരങ്ങളാക്കി വളര്‍ത്തി വലുതാക്കുന്നു! മഹാനഗരങ്ങളുടെ പ്രായപൂര്‍ത്തിക്കൊടുവില്‍ വഴി മാറി പുതിയ നഗരഗര്‍ഭം തേടി പതിഞ്ഞൊഴുകുന്നു."
നന്ദി എല്ലാ കൂട്ടുകാര്‍ക്കും.
നന്ദി രഞ്ജിത്ത്.
good one....
വളരെ നന്നായിരിക്കുന്നു കൂട്ടുകാരാ.....!!
അഭിനന്ദനങ്ങള്‍ .......!!
aashamsakal.....
ആധിയുടെ ആള്‍രൂപവും നാട്യക്കാരനായ കടലും..
നന്നായി ....ആശംസകള്‍ .
vallathoru expression ..
Post a Comment