ആകാശവേരുകള്‍
വേനല്‍ തിന്ന ഇലകളുടെ ഓര്‍മ്മയുണ്ട് ...
ഒരുപാട് കിളികള്‍ ഇണചേര്‍ന്ന നിറമുണ്ട് ...
പൂക്കാന്‍ മറന്നുപോയ ചില്ലകളില്‍ -
മഴയും വെയിലും നിലാവും അടയിരുന്ന മണമുണ്ട് ...
എത്രനാളിങ്ങനെ മേഘങ്ങള്‍ക്ക് നീ കൂട്ടുനില്‍ക്കും !
'ആകാശവേരുകള്‍ ' ഇവിടെയും
65 Comments:
എത്രനാളിങ്ങനെ മേഘങ്ങള്‍ക്ക് നീ കൂട്ടുനില്‍ക്കും !
superb
നല്ല ഫ്രെയിമിംഗ്
എന്തൊരു ആങ്കിളാ അങ്കിളേ ഇത്....
സ്പൈഡര്‍ ശ്ശേ..സൂപ്പര്‍..
കലക്കീ കേട്ടോ..
പുക വലിച്ച് നീലനിറമായിപ്പോയ ആരോ ഒരാള്‍ടെ ലങ്സിന്‍റെ ക്രോസ് സെക്ഷനായിട്ടാ തോന്നണത് (ഇതാ ഞാന്‍ സാദാരണ കമന്‍റാതെ പോവാന്‍ കാരണം, തലതിരിവ് )
ആ പിന്നെ ആകാശം ഒരു വല്യ ലങ്സാണല്ലോ(!), അതീന്നാണല്ലോ നമ്മള് ആകുന്ന കോശങ്ങള് ജീവ വായു എടുത്ത്...(മതീല്ലെ) :D
... പൂക്കാന്‍ മറന്നുപോയ ചില്ലകള്‍ പകര്‍ത്തിയ നിനക്കൊരുമ്മ! കൊള്ളാം പകലേ!
well framed!
മനോഹരം, മാഷേ
Beautiful! ആകാശവേരുകള്‍ എന്ന പേരും ഇഷ്‌ടപ്പെട്ടു. ഡയഗ്ഗണല്‍ ആയ കോമ്മ്പൊസിഷനും നന്നായി
super photo!!!
your recent best photo. good compo,tone.
cheers dear
!!!!!!
ഒറ്റ വരയിലോ
ഒറ്റ സ്നാപ്പിലോ തീരാത്തത്
!!!!
നീ ഈ പടമെടുപ്പും കൊണ്ടു നടന്നോ...ആപ്പീസിൽ പണി പെന്റിങ്.........
ഒരു കൊതിക്കെറുവ് പറഞ്ഞതാ.
നല്ല പടം..........
പകലേട്ടാ,
മനോഹരമായ ഫ്രെയ്മിംഗ്... കോമ്പോ...
ഒത്തിരി ഒത്തിരി ഇഷ്ടായി!
perfect shot! :)
ഇനിയും വരാനുള്ള വസന്തത്തിന്‍ കാലൊച്ച കാത്ത് നില്പ്പാണ്.
(ഒരു മരത്തിന്റെ ശീര്‍ഷാസനം .. എന്നും തോന്നി ഒറ്റനോട്ടത്തില്‍! )
:)
ഒരു കാൽ ക്ഷണം മുന്നിൽ നിൽക്കാതെ,ചിരിക്കാതെ,
ഒരു പൂ മേടിക്കാതെ
പോവുകില്ലെന്നും കാലം!
അത്തരമേതോ ഒരോർമ്മ അതിന്റേയും ഇടനെഞ്ചിൽ പിടയ്ക്ക്കുന്നുണ്ടാവുമോ ദൈവമേ?
കലക്കന്‍!
ഭൂമിയുടെ പ്രണയം പറയാന്‍ മേഘങ്ങളുടെ
അരികിലേയ്ക്ക് പോവുകയാവണം..
രസായിട്ടുണ്ട്.
നല്ല പടവും വരികളും.
ആശംസകള്‍, പകലാ.
കിടിലന്‍ ലോവര്‍ ആങ്കിള്‍ തൊഴുതു.
നല്ല പടവും വരികളും.
സൂപ്പര്‍ ഷോട്ട്... നല്ല വരികള്‍...
Really nice one, well framed!
മഞ്ഞിനെ മറന്നുപോയതാണോ?നല്ല വരികള്‍(ഈ ചന്ദ്രേടെ ഓരോ കണ്ടുപിടുത്തങ്ങളെയ് ;)
മരമല്ല
അല്ല അല്ല
മനുഷ്യന്റെ നിഴല്‍ തന്നെയാണ്...
നീ എന്നെ പറഞ്ഞ് പറ്റിക്കുകയാണ്...
ഒന്നുമില്ല
സെറീനയാണോ വരികള്‍ എഴുതിയത്?
അവരുടെ ഒരു കവിത ഇതേ വരിയില്‍
ആരംഭിയ്ക്കുന്നുണ്ടല്ലോ
http://herberium.blogspot.com/search?updated-max=2009-05-30T21%3A49%3A00-07%3A00&max-results=7
കെട്ടഴിഞ്ഞു പോയ ആട്ടിന്‍ കുഞ്ഞ്.
നന്നായി ..
ഈ എഴുത്തും ചിത്രവും !!
കണ്ടാ കണ്ടാ, പണ്ടിവന്‍ നാട്ടില് മേപ്പോട്ട് നോക്കിനടന്നപ്പം നാട്ടുകാര് പറഞ്ഞു വട്ടാന്ന്. ഇപ്പ കണ്ടാ. പടങ്ങള് വരണത് കണ്ടാ.
പകലേ ഉഗ്രന്‍!
ആകാശവേരുകൾ... ചിന്തിക്കായിരുന്നു.. ഒരു വേരും തൂണുമില്ലാതെ ലവനെങ്ങനെ മുഖളിൽ നിൽക്കുന്നു എന്ന്. ഇപ്പൊൾ മനസ്സിലായിൽ. ഇതാണ് ആകാശത്തിന്റെ വേര്.
നല്ല ചിത്രം.
വളരെ മനോഹരം............
;wow ...
മനോഹരം... ഈ കോമ്പോസിഷന്‍...
പകലൂ...മെയിൽ കണ്ടു....വാട്ടീസ് സിറ്റിങ്ങ് ഇൻ എ നെയിം എന്നല്ലേ നമ്മടെ കുന്തംകുലുക്കിയണ്ണൻ ചോദിച്ചത്....അപ്പൊ അത് വിട്ട് കള...
പടം തകർത്തു ട്ടോ....അസാദ്ധ്യ ആങ്കിൾ...കിടു കോമ്പോസിഷൻ...
പിന്നെ ലിങ്കിട്ടതിനു നന്ദി....
അല്ല കിനാവുകാരാ ഈ മരങ്ങളൊക്കെ നിങ്ങള്‍ക്ക് വേണ്ടി ഉണ്ടാവുന്നവയാണോ.. ആര്‍ക്കും പിടികൊടുക്കാതെ നിങ്ങളുടെ ക്യാമറക്കണ്ണിനേയും കാത്ത്..
എന്റമ്മോ...
ഇരുകൈകൾ കൂട്ടി നമിപ്പേൻ...
വരാനിരിക്കുന്ന വര്‍ഷത്തെ വരവേല്‍ക്കാന്‍ കൈനീട്ടി നില്‍ക്കയാണോ?!
ഗ്രേറ്റ് ആംഗിള്‍..
പകലേ,
നന്നായെന്ന് മാത്രം പറഞ്ഞാൽ പോരാ.. ഗംഭീര ചിത്രം.. :)
“ആകാശത്തിൽ ഒരു വിടവ്” ഉണ്ടാകുന്നത് ഇതു നിലം പതിക്കുമ്പോളാണോ?
നല്ല സൂപ്പർ ചിത്രം !
മനോഹരം :)
ദിനരാത്രങ്ങളുടെ ചൂടും തണുപ്പും നിറഞ്ഞ പരുക്കന്‍ ജീവിതോവസ്ഥകളെ ആഗിരണം ചെയ്യുന്ന; ഉടല്‍ മുഴുവന്‍ ശക്തമായ വേരുകള്‍ കാത്തു സൂക്ഷിക്കുന്ന ഒരു മരം. ഈ കാഴ്ച്ച എനിക്കൊരു വലിയ വായനയായി പകലാ.. ഒരു പാടു വെളിപാടുകള്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഈ ചിത്രത്തില്‍ നിന്നു കിട്ടുന്നുണ്ട്... പകലന് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി...
മരവും നീലമേഘങ്ങളും കൊള്ളാം നന്നായിരിക്കുന്നു. ഇത് എവിടനിന്നും ഫ്രയിമിലൊതുക്കിയതാണാവോ?
ആകാശത്തു വേരൂന്നിയോ മരം....??
a good shot :)
ഒറ്റക്കണ്ണാ.. നീയുമെത്തട്ടെ ആകാശമേലാപ്പില്‍.....അവിടെയും പടരട്ടെ വേരുകള്‍ ..:)
ശരിയാണ്, കൊഴിഞ്ഞു പോകുന്ന പച്ചപ്പിനെയോര്‍ത്ത് ഉള്ളു നീറുമ്പൊഴും ഇനിയും വരാനിരിക്കുന്ന വസന്തത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ചങ്കുറപ്പുള്ളയീ നില്പ്പിനെ മാനത്തിലേക്കുള്ള വേരോട്ടമായിക്കണ്ട് അഭിനന്ദിക്കാനാവണം..
assalayi,congras!!
എങ്കിലും ഒരുനാൾ,
ഒരു വേനൽ മഴയിൽ
കറുത്ത മേഘങ്ങൾക്കിടയിലൂടെ,
ആർക്കും തടുക്കാനാവാത്ത
സ്നേഹത്തിന്റെ വെളിച്ചം
അവരിലേയ്ക്കൊഴുകിയെത്തും
വേരുകളിൽ മുളപൊട്ടും,
തളിരിലകൾ പിറക്കും.
Thakarppan.............
അഭിപ്രായം എഴുതിയ , എഴുതാതെ പോയ കൂട്ടുകാര്‍ക്കെല്ലാം നന്ദി. ഇത് പുനലൂര്‍, തെന്മലയിലെ കാട്ടില്‍ നിന്നും ശ്രീ . ബ്ലോഗര്‍ പാവപ്പെട്ടവന്റെ കൂടെ തെണ്ടാന്‍ പോയ വഴിയില്‍ കിട്ടിയതാ..
അനോണി ചേട്ടാ..
ചില വരികള്‍ എഴുതുമ്പോള്‍ അതിലെ വാക്കുകള്‍ മനപ്പൂര്‍വമല്ലാതെ മുന്‍ വായനകളില്‍ നിന്നും വന്നു പോകുന്നു.. ക്ഷമിക്കുമല്ലോ...
ആചാര്യാ.. ലങ്സ് ഇപ്പൊ ഈ പരുവമായിട്ടുണ്ട്.. :)ചിരിപ്പിചു..
നന്ദി..
മച്ചൂ പടം കിടിലന്‍
ആംഗിള്‍ സൂപ്പര്‍
സൂപ്പര്‍ പടം.
മാനത്തിനും മണ്ണിനുമിടയില്‍
ഒരു പാലം.
ക്യാമറകൊണ്ടു
കവിത എഴുതുന്നവന്‍ :)
ഓസോണ്‍ പാളി നോക്കട്ടെ!
ആകാശത്തോട് കഥ പറയാന്‍ പോയതായിരിക്കും അല്ലേ ?
Excellent
ആകാശം പോലെ വിശാലമായ ചിന്ത.
ഈ സൂക്ഷ്മമായ കണ്ണിനെ ഒന്ന് നമിച്ചോട്ടെ.
ഭംഗിവാക്കല്ല,സത്യം.നല്ല ചിന്ത,നല്ല കാഴ്ച.
ആകാശത്ത് പടര്‍ന്ന ആ വേരുകള്‍ പോലെയാണ് ബൂലോകത്ത് പകല്‍ക്കിനാവന്റെ വ്യാപ്തി.അതിലൊരു വേരില്‍ ഞാനും കേറി പിടിക്കുന്നു.
ഇനിയും ആയിരം കിനാവുകള്‍ കാത്തിരിക്കുന്നു.ആശംസകള്‍.
കലക്കീ മാഷേ..
kavitha valare nannayittundu
chithram maathramalla varikaLum valare manoharam...
aashamsakal..
ariyilla ariyilla
ethra nalukal iniyum
meghangngal peyyuvolum?
പകലെ നിനക്ക് ഞാൻ വെച്ചിട്ടൊണ്ട്...ഇങ്ങനേക്കൊ എടുക്കാൻ നീ വളർന്നു അല്ലേ പഹയാ പകലാ...:):)
നല്ല ചിത്രം ...എന്റെ പ്രിയ സുഹൃത്തെ...
ചിത്രം മനോഹരം , കാപ്ഷന്‍ അതിലേറെ .....
കത്തുന്ന വേനലില്‍ ചുട്ടു പൊള്ളുന്ന പടുമരം
ഉച്ചവെയില്‍ നക്കിത്തുടച്ചു തണലിന്റെ അവസാനതുള്ളിയും
ഉണങ്ങിയ ചില്ലകളിലിനി ഒരു തളിര്‍ പോലുമില്ല
അരികത്തുമകലത്തുമാരുമില്ലാ ഒറ്റമരം .
നഗ്നമാം ശാഖികളിലിനിയും അഭയമില്ല
നിനക്കിളവേല്‍ക്കാന്‍ ഒരിലയുടെ തണല്‍ പോലും തരാനില്ല .
എന്നില്‍ കൂടുകൂട്ടിയ ഓരോ നിമിഷത്തിനും നന്ദി
സ്നേഹപൂര്‍വ്വം എന്നെ ഉപേക്ഷിച്ചു പറന്നു പോകു .
Post a Comment