Tuesday, September 08, 2009

ഊന്നു വടി മാത്രം


ഉള്ളതെല്ലാം വ്യര്‍ത്ഥമാണെന്ന് തോന്നിപ്പിയ്ക്കും
വാര്‍ധക്യത്തിന്റെ ചില മുഖങ്ങള്‍...
നിസ്സഹായതയുടെ ഒരു കാലം മുന്നിലുണ്ടെന്ന
ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ...

47 Comments:

പകല്‍കിനാവന്‍ | daYdreaMer September 8, 2009 at 12:02 PM  

ഉള്ളതെല്ലാം വ്യര്‍ത്ഥമാണെന്ന് തോന്നിപ്പിയ്ക്കും
വാര്‍ധക്യത്തിന്റെ ചില മുഖങ്ങള്‍...
നിസ്സഹായതയുടെ ഒരു കാലം മുന്നിലുണ്ടെന്ന
ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ...

kichu / കിച്ചു September 8, 2009 at 12:10 PM  

ഓര്‍മപ്പെടുത്തല്‍ നന്നായി..
ഈ തെളിവും.......

Rare Rose September 8, 2009 at 12:23 PM  

പാവം തോന്നുന്നു ആ അമ്മൂമ്മയോട്..

ശ്രദ്ധേയന്‍ | shradheyan September 8, 2009 at 12:31 PM  

ചുവരില്‍ പതിഞ്ഞ ആ കൈയ്യടയാളം എന്തൊക്കെയോ വിളിച്ചു പറയുന്ന പോലെ.....

sHihab mOgraL September 8, 2009 at 12:41 PM  

ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ...

ലേഖാവിജയ് September 8, 2009 at 1:04 PM  

:(

Unknown September 8, 2009 at 1:23 PM  

Ramaadaanile ee oramppeduthal nannaayi

രാജീവ്‌ .എ . കുറുപ്പ് September 8, 2009 at 1:25 PM  

സങ്കടം

കാട്ടിപ്പരുത്തി September 8, 2009 at 1:47 PM  

ഊന്നുവടിയും തിരയേണ്ടിവരുമ്പോള്‍?

മുഫാദ്‌/\mufad September 8, 2009 at 1:50 PM  

"ചെറുപ്പത്തില്‍ അവരന്നെ വളര്‍ത്തി വലുതാക്കിയ പോലെ ഈ വാര്‍ധക്യത്തില്‍ അവര്ക്കു നീ കരുണയുടെ ചിറകുകള്‍ വിടര്‍ത്തി കൊടുക്കേണമേ..."
ചില ഓര്‍മ്മപ്പെടുത്തലുകള്‍...

രഞ്ജിത് വിശ്വം I ranji September 8, 2009 at 2:19 PM  

ജീവിതത്തിലെപ്പോഴാണ് ഊന്നുവടികളില്ലാതെ നാം നിവര്ന്നു നിന്നിട്ടുള്ളത്. വാര്‍ധക്യത്തില്‍ ഊന്ന് ഒരു മരവടിയിലേക്കു ചുരുങ്ങുമെന്നു മാത്രം.. ചിന്തിപ്പിക്കുന്ന ചിത്രം.. ഇതിനെയാണോ ചിത്രമെഴുത്ത് എന്നു പറയുന്നത്..

പൊട്ട സ്ലേറ്റ്‌ September 8, 2009 at 4:29 PM  

നല്ല ചിത്രം. അടിക്കുറിപ്പും.

Anil cheleri kumaran September 8, 2009 at 6:48 PM  

പാവം..

അനില്‍@ബ്ലോഗ് // anil September 8, 2009 at 6:54 PM  

പകലാ,
നല്ല ചിത്രം.
ഇച്ചിരൂടെ സൈഡില്‍ നിന്നായിരുന്നേല്‍ കൂടുതല്‍ നന്നാക്കാമായിരുന്നെന്ന് തോന്നുവാ.

വയനാടന്‍ September 8, 2009 at 6:58 PM  

നിസ്സഹായതയുടെ ഒരു കാലം മുന്നിലുണ്ടെന്ന
ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ...

മായുന്നില്ലല്ലോ ഈ ചിത്രവും വരികളും മനസ്സിൽ നിന്നു

ജ്യോനവന്‍ September 8, 2009 at 8:47 PM  

പകല്‍...

Junaiths September 8, 2009 at 9:12 PM  

മച്ചാ മായാത്ത ഒരു ചിത്രം :0(

വാഴക്കോടന്‍ ‍// vazhakodan September 8, 2009 at 9:24 PM  

ഇന്നു ഞാന്‍, നാളെ നീ...

പറയാതെ പറഞ്ഞു നീ ഈ മനോഹര ചിത്രം കൊണ്ട്!

ഓ.ടൊ: ഈ ചിത്രം എടുക്കാന്‍ നിന്നെ കൊണ്ടെത്തിച്ച എനിക്ക് ഞാന്‍ നന്ദി പറയുന്നു, :)ഇത് “കുറുമ്പത്തള്ള”,വയസ് 90 ന് മുകളില്‍.

സബിതാബാല September 8, 2009 at 11:50 PM  

ഏഷ്യാനെറ്റില്‍ കണ്ടു....ബ്ലോഗുകളും താങ്കളുടെ അഭിമുഖവും.
ആശംസകള്‍....

വീകെ September 9, 2009 at 12:21 AM  

നാളത്തെ നമ്മൾ.....!!
ഇത്രയും എത്തുന്നതിനു മുൻപ് തീർത്തു തരണേ.....

പൈങ്ങോടന്‍ September 9, 2009 at 1:04 AM  

ഇതു വളരെ നന്നായിട്ടുണ്ട് കിനാവാ

പകല്‍കിനാവന്‍ | daYdreaMer September 9, 2009 at 1:14 AM  

കുറുമ്പ മുത്തശ്ശിയെ കാണാനെത്തിയ കൂട്ടുകാര്‍ക്കെല്ലാം നന്ദി.

ഈ ചിത്രമെടുക്കാന്‍ എനിക്കു വണ്ടി നിറുത്തി തന്ന വാഴക്കോടന് പ്രത്യേക നന്ദി :)

നന്ദി സബിതാബാല. :)

സെറീന September 9, 2009 at 6:04 AM  

ഭാരമേറ്റിയേറ്റി വളഞ്ഞു പോയൊരു അമ്മ മരം..

ശ്രീ September 9, 2009 at 7:05 AM  

ശരിയ്ക്കും ഒരു ഓര്‍മ്മപ്പെടുത്തല്‍ തന്നെ, മാഷേ. നന്നായി

ചന്ദ്രകാന്തം September 9, 2009 at 9:17 AM  

വിറയ്ക്കും ഊന്നുവടിയിലേയ്ക്കു
ഇന്നിന്റെ വികലാക്ഷരങ്ങള്‍
മൊഴിമാറ്റം നടത്തുമ്പോള്‍
കൈത്താങ്ങു നല്‍കാന്‍

അനുഭവങ്ങളുടെ തഴമ്പു വീണ
സഹനശിലകളില്‍..
കനിവു ബാക്കി കാണുമോ..

M.A Bakar September 9, 2009 at 1:25 PM  

ഇന്നേ ഞെട്ടലുണ്ടാക്കുന്ന നാളെയുടെ ഞാന്‍ ..
അല്ലെങ്കില്‍ നീ....

Jayesh/ജയേഷ് September 9, 2009 at 7:34 PM  

B&W nte oru power...

വികടശിരോമണി September 9, 2009 at 8:41 PM  

കൊയ്യുവാനോ,ഹാ ജീവിതഭാരം കൊണ്ടു താനോ കുനിഞ്ഞൊരീ മുത്തി
വായ്ച്ചെഴും കന്നിപ്പാടത്തൊരുണ്ണിയാർച്ചപോൽ പണ്ടു മിന്നിയ തന്വി....
(ഛെ!ഞാൻ എന്തൊരു ജന്മമാണ്!ഈ പിടയ്ക്കുന്ന ജീവനു ചുവട്ടിൽ കവിതയെഴുതി വെയ്ക്കുന്ന ബോറൻ)

ശംഖു പുഷ്പം September 10, 2009 at 5:07 AM  

വളരെ നല്ല ചിത്രം...just loved it..

കുട്ടു | Kuttu September 10, 2009 at 9:05 AM  

നന്നായി

ബിനോയ്//HariNav September 10, 2009 at 11:25 AM  

പകലേ അമ്മൂമ്മ ഗലക്കി.
ഈ വാഴക്കോടന്‍ നിന്‍റെ ഡ്രൈവറാ ?? :)))

പകല്‍കിനാവന്‍ | daYdreaMer September 10, 2009 at 12:13 PM  

ഹഹ ബിനോയ്‌... വാഴക്കൊടന്റെ ആ “ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” പോസ്റ്റ്‌ കണ്ട അറബി അവനെ ജോലിയില്‍ നിന്നും പറഞ്ഞു വിട്ടു. ശമ്പളം ഒന്നും വേണ്ട, ഭക്ഷണം മാത്രം മതി എന്ന് പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു പോയി. അങ്ങനെ ഒരു ദുര്‍ബല നിമിഷത്തില്‍ പഹയനെ ഡ്രൈവറായി വെക്കേണ്ടി വന്നു. ഇപ്പൊ ബോണസ്‌ വേണം. ഇന്ക്രിമെന്റ്റ്‌ വേണം എന്നൊക്കെ പറയുന്നു. എന്താ ചെയ്യുക.

ബിനോയ്//HariNav September 10, 2009 at 4:09 PM  

ഹും.. വേണ്ടത്ര ആലോചനയില്ലാത്ത പണിയായിപ്പോയി പകലേ.
ഓന് ഭക്ഷണം കൊടുക്കണ കാശൊണ്ടെങ്കി മൈക്കേല്‍ ഷൂമാക്കറെ ഡ്രൈവറാക്കാരുന്നു. :))

ശാന്ത കാവുമ്പായി September 10, 2009 at 5:02 PM  

ഉള്ളതെല്ലാം വ്യർത്ഥമെന്ന് തോന്നാൻ ഏത്‌ അവശതയും മതിയാവും.അത്‌ അനുനിമിഷം അനുഭവിക്കുന്നതുകൊണ്ട്‌.

Sriletha Pillai September 10, 2009 at 6:44 PM  

ഇന്നു ഞാന്‍ നാളെ നീ! അതോര്‍ക്കാതെ ചിരംജീവിയാണു ഞാന്‍ എന്ന മൂഢവിചാരത്തില്‍ എന്തൊക്കെയോ നേടിയെടുക്കാനുള്ള തിടുക്കത്തില്‍ പിന്‍ തലമുറയെ അവഗണിച്ച്‌ കുതിച്ചുപായുന്ന ഹേ, മനുഷ്യാ, നീ എത്ര മൂഢന്‍!മനുഷ്യന്‍ എന്തു നിസ്സഹായന്‍!

Vimal Chandran September 10, 2009 at 7:49 PM  

sthis one is touching...great frame..

Unknown September 10, 2009 at 10:05 PM  

പകലെ കലക്കി ഈ വ്യത്യസ്ത തന്നെ നിങ്ങളുടെ സ്റ്റൈൽ

വാഴക്കോടന്‍ ‍// vazhakodan September 10, 2009 at 10:56 PM  

മോനെ ബിനോയി, ഞാന്‍ ഇവിടെ വന്നിട്ടില്ല ഒന്നും കണ്ടിട്ടില്ല, എനിക്കീ കുറുമ്പത്തള്ളയെ അറിയത്തുമില്ല.പിന്നെ നീ എന്തോ ഡ്രൈവറെന്നോ മറ്റോ പറഞ്ഞ പോലെ.
പകലേ നീ വല്ലതും പറഞ്ഞോ?
എനിക്ക് തോന്നീതവും ...:)

the man to walk with September 11, 2009 at 2:46 PM  

ormapeduthal pedippikkunnu..

കനല്‍ September 12, 2009 at 2:04 PM  

പാവം തൊണ്ണൂറ് കഴിഞ്ഞയൊരു മുത്തശ്ശി,

അവരെ പോലും ഈ കഴുകന്റെ “ഒറ്റക്കണ്ണ്” കൊത്തിയെടുത്തല്ലോ?


ചിത്രം പതിവുപോലെ നന്നായിരിക്കുന്നു.

ഈ ചിത്രത്തിന്റെ “മോഡലിന്” പ്രതിഫലം വല്ലോ കൊടുത്തോ? ഇല്ലെങ്കില്‍ ഞാനൊരു കേസ് ഫയല്‍ ചെയ്യാന്‍ പോവുകയാ. ഇത്രേം ധാന്യമണികള്‍ നിനക്ക് കിട്ടിയില്ലേ പകലേ?

എന്തെങ്കിലും അവര്‍ക്ക്?

Muralee Mukundan , ബിലാത്തിപട്ടണം September 13, 2009 at 2:02 AM  

ഒറ്റക്കണ്ണിലല്ല...മനകണ്ണിലാണ് ഈ ചിത്രങ്ങള്‍ പതിയേണ്ടത്.............

Sapna Anu B.George September 13, 2009 at 8:43 AM  

വിത്സ ന്റെ ഇന്റർവ്യൂവിൽ നിന്നാൺ ഇവിടെ എത്തിയത്........അഭിനന്ദനങ്ങൾ

Rakesh R (വേദവ്യാസൻ) September 13, 2009 at 11:38 AM  

വളരെ നല്ല ചിത്രം.....

പകല്‍കിനാവന്‍ | daYdreaMer September 13, 2009 at 10:43 PM  

പ്രിയ കനല്‍ .. പ്രതിഫലം ഒന്നും ഉദ്ദേശിച്ചിട്ടില്ല.
കുറുമ്പ മുത്തശ്ശിയും ഞാനും.. :)
നിസ്സഹായതയുടെ ഒരു കാലം മുന്നിലുണ്ടെന്ന
ഒരു ഓര്‍മ്മപ്പെടത്തല്‍ മാത്രം...

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി..
സ്നേഹപൂര്‍വം പകല്‍.

parammal September 15, 2009 at 9:41 PM  

nice...........

Arun Kumar Pillai November 20, 2010 at 9:36 AM  

മകന്‍: ഈ അമ്മക്ക് ഒന്നും മനസ്സിലാവില്ല, അവിടെ എങ്ങാനും പോയി അടങ്ങി ഇരിക്കുന്നുണ്ടോ,മനുഷ്യന് നൂറു കൂട്ടം പണി ഉള്ളപ്പോഴാ, ശല്യം .....
അമ്മ: [മകനെ നിനക്കും ഉണ്ടായിരുന്നു ഇത് പോലൊരു അവസ്ഥ(കുട്ടിക്കാലം).. അന്ന് ഞാന്‍ ഇത് പോലെ ആയിരുന്നു പെരുമാറുക എങ്കില്‍ നീ ഇപ്പോള്‍ എന്താകുമായിരുന്നു?]

അഷ്‌റഫ്‌ സല്‍വ July 10, 2012 at 8:05 AM  

ഊന്നു വടികളും നഷ്ടപ്പെടുമ്പോള്‍ ...........

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: