മരം ഒരു വരം

എണ്ണപ്പെടാത്ത പകലുകളില്‍,
എരിഞ്ഞുതീര്‍ന്ന രാത്രികളില്‍,
നിന്റെ പ്രണയ താളുകളില്‍
നിറം പിടിപ്പിച്ച എന്റെ വേരുകളെ
നീ പിഴുതെറിഞ്ഞില്ലേ
എന്നില്‍ തുടിച്ച സ്വപ്നങ്ങള്‍
തുരന്നെടുത്തു നീ മിനാരങ്ങള്‍ പടുത്തു
അത് തകര്‍ത്തു നീ പോരടിച്ചു
എന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു
കാഴ്ചകള്‍ക്ക് മേല്‍ നീ അതിര്‍ത്തികള്‍ വരച്ചില്ലേ
ആ വരകള്‍ക്ക് താഴെ നിന്റെ
ചോര കിനിയുന്ന മുള്ളുകള്‍ പാകി
പ്രാണന്റെ ചുണ്ടുകള്‍ മുറിച്ചു.
എങ്കിലും ഞാനിരിക്കാം...
നിന്റെ യാത്രയുടെ ഒടുക്കത്തെ വഴിത്തിരിവില്‍
മണമുള്ള എന്റെ ഓര്‍മ്മകളൊക്കെയും കൂട്ടിവെച്ച്,
അസ്ഥികളില്‍ കോറിയിട്ട,
നിന്റെ വിടരാത്ത കഥകളുടെ
നിര്‍ഗന്ധ ലോകത്ത് കൂട്ടിരിക്കാം.