മരം ഒരു വരം
എണ്ണപ്പെടാത്ത പകലുകളില്‍,
എരിഞ്ഞുതീര്‍ന്ന രാത്രികളില്‍,
നിന്‍റെ പ്രണയ താളുകളില്‍
നിറം പിടിപ്പിച്ച എന്‍റെ വേരുകളെ
നീ പിഴുതെറിഞ്ഞില്ലേ
എന്നില്‍ തുടിച്ച സ്വപ്‌നങ്ങള്‍
തുരന്നെടുത്തു നീ മിനാരങ്ങള്‍ പടുത്തു
അത് തകര്‍ത്തു നീ പോരടിച്ചു
എന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു
കാഴ്ചകള്‍ക്ക് മേല്‍ നീ അതിര്‍ത്തികള്‍ വരച്ചില്ലേ
ആ വരകള്‍ക്ക് താഴെ നിന്‍റെ
ചോര കിനിയുന്ന മുള്ളുകള്‍ പാകി
പ്രാണന്റെ ചുണ്ടുകള്‍ മുറിച്ചു.
എങ്കിലും ഞാനിരിക്കാം...
നിന്‍റെ യാത്രയുടെ ഒടുക്കത്തെ വഴിത്തിരിവില്‍
മണമുള്ള എന്‍റെ ഓര്‍മ്മകളൊക്കെയും കൂട്ടിവെച്ച്,
അസ്ഥികളില്‍ കോറിയിട്ട,
നിന്‍റെ വിടരാത്ത കഥകളുടെ
നിര്‍ഗന്ധ ലോകത്ത് കൂട്ടിരിക്കാം.
22 Comments:
ദുബായ് ഗ്ലോബല്‍ വില്ലേജില്‍ കണ്ട ഒരു കാഴ്ച..
ഇതു ഒറിജിനലാണൊ?? ഗ്ലോബൽ വില്ലേജായോണ്ട് ചോദിച്ചതാ..
:)
ഒറിജിനല്‍ ആണെന്ന് വിശ്വസിയ്ക്കാന്‍ പറ്റുന്നില്ലല്ലോ. പ്രത്യേകിച്ചും തടിയുടെ നടുക്കുള്ള ആ ഹോള്‍
പകല്‍കിനാവേ:)
സത്യം പറയാലോ പകലേ,
ഗ്ലോബല്‍ വില്ലേജില്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ കള്ളന്‍ അടുത്ത പോസ്റ്റിനുള്ള വഹ തെടിപ്പോകയാണ് എന്ന് കരുതി ഒരു ഫോട്ടോ പ്രതീക്ഷിച്ചതാ,ഒരു ബോണസ്സായി കിട്ടിയ ഈ വരികളെ ഞാന്‍ ഇങ്ങ് എടുക്കുന്നു! ഇഷ്ടായി.
പകല്‍ക്കിനാവന്‍ കത്തിക്കയറുകയാണല്ലോ.. നല്ല പടം
good :)
നല്ല വരികള്‍ പടം കൊള്ളാം
എന്തിനാ ആ മരത്തിന്റെ നടുവില്‍ നിന്നു തുരന്നെടുത്തിരിക്കുന്നതു്?
നല്ല വരികള്‍....പടവും...
എന്നില്‍ തുടിച്ച സ്വപ്‌നങ്ങള്‍
തുരന്നെടുത്തു നീ മിനാരങ്ങള്‍ പടുത്തു
അത് തകര്‍ത്തു നീ പോരടിച്ചു
എന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു
കാഴ്ചകള്‍ക്ക് മേല്‍ നീ അതിര്‍ത്തികള്‍ വരച്ചില്ലേ......
സർഗ്ഗപ്രഭാ ലാഞ്ഛന ദീപ്തമാക്കിയ വരികൾ
എങ്കിലും ഞാനിരിക്കാം...
നിന്‍റെ യാത്രയുടെ ഒടുക്കത്തെ വഴിത്തിരിവില്‍
മണമുള്ള എന്‍റെ ഓര്‍മ്മകളൊക്കെയും കൂട്ടിവെച്ച്,
അസ്ഥികളില്‍ കോറിയിട്ട,
നിന്‍റെ വിടരാത്ത കഥകളുടെ
നിര്‍ഗന്ധ ലോകത്ത് കൂട്ടിരിക്കാം.
മുറിവുകളുടെ ഈ ചില്ലകള്‍ക്ക്
ഓര്‍മ്മയുണ്ടാകുമോ വസന്തമെന്ന വാക്ക്?
പാവം ആ മരത്തിനെ ഈ കോലത്തിലാക്കിയല്ലോ....
എന്തായാലും വരികൾ നന്നായി...
ധൃഷ്ടദ്യുമ്നന്റെ കമന്റ്: :) :)
ishtaayi
...ആശംസകള്‍...
നിന്‍റെ വിടരാത്ത കഥകളുടെ
നിര്‍ഗന്ധ ലോകത്ത് കൂട്ടിരിക്കാം
തണലിനായി ഞാനും കൂടേ ചേരാം
നല്ലവരികള്‍ ഒരു പകല്‍ ചിത്രം
നല്ല ചിത്രവും വരികളും
പകല്‍കിനാവന്‍ മാഷേ, മരം with a hole കൊള്ളാം.
.....!!!!....
നടുവിൽ നെഞ്ച് പിളർന്ന് ആകാശത്തിന്റെ വിദൂരക്കാഴ്ചകളിലേക്ക് കൺ തുറക്കുന്ന ഈ വരം ഒരുപാട് ചിന്തിപ്പിക്കുന്നു.
Post a Comment